ജമ്മു കശ്മീർ രാജ്യത്തിന് മാതൃകയാകുന്നു-പ്രധാനമന്ത്രി നരേന്ദ്രമോദി
ജമ്മു കശ്മീരിൽ ജനാധിപത്യം അടിത്തട്ട് വരെ എത്തി എന്നതിൽ അഭിമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു
ശ്രീനഗർ: ജനാധിപത്യത്തിലും വികസനത്തിലും കശ്മീർ രാജ്യത്തിന് പുതിയ മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പഞ്ചായത്തീരാജ് ദിനത്തിൽ കശ്മീരിൽ നിന്നും ഇന്ത്യയിലെ ഗ്രാമസഭകളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.ഈ വർഷത്തെ പഞ്ചായത്തിരാജ് ദിനം ജമ്മു കശ്മീരിൽ ആഘോഷിക്കുന്നത് ഒരു വലിയ മാറ്റത്തെ അടയാളപ്പെടുത്തുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിൽ ജനാധിപത്യം അടിത്തട്ട് വരെ എത്തി എന്നതിൽ അഭിമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
3100 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച ബനിഹാൽ ഖാസിഗുണ്ട് ടണൽ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. 8.45 കിലോമീറ്റർ നീളമുള്ള തുരങ്കം ബനിഹാലിനും ഖാസിഗുണ്ടിനും ഇടയിലുള്ള ദൂരം 16 കിലോമീറ്റർ കുറയ്ക്കുകയും യാത്രാസമയം ഒന്നര മണിക്കൂർ കുറയ്ക്കുകയും ചെയ്യുന്നതാണ്. 7500 കോടിയിലധികം രൂപ ചെലവിൽ നിർമ്മിക്കുന്ന ഡൽഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു.
ദേശീയപാത-44ലെ ബൽസുവ മുതൽ ഗുർഹ ബൈൽദാരൻ, ഹിരാനഗർ ഗുർഹാ ബൈൽദാരൻ, ഹിരാനഗർ മുതൽ ജാഖ്, വിജയ്പൂർ വരെയും ജാഖ്, വിജയ്പൂർ മുതൽ കുഞ്ജ്വാനി, ജമ്മു എന്നിവിടങ്ങളിൽ നിന്ന് ജമ്മു എയർപോർട്ടിലേക്ക് ഇടറോഡ് ബന്ധിപ്പിക്കൽ മുതൽ ഡൽഹി-കത്ര-അമൃത്സർ എക്സ്പ്രസ്വേ നിയന്ത്രിത 4/6 ലെയ്ന്റെ നിർമ്മാണത്തിനായാണ് ഈ മൂന്ന് പാക്കേജുകൾ.