ബെഞ്ചമിൻ നെതന്യാഹുവിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തം ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ മറ്റൊരു അവസരം ലഭിച്ചതിൽ സന്തോഷമെന്ന് പ്രധാനമന്ത്രി

Update: 2023-01-12 13:37 GMT
Editor : afsal137 | By : Web Desk
Advertising

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്രമോദി. നെതന്യാഹുവുമായി അദ്ദേഹം ഫോണിൽ ബന്ധപ്പെട്ടിരുന്നു. ആറാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നെതന്യാഹുവുമായി മോദി നടത്തിയ ആദ്യ ഫോൺ സംഭാഷണമാണിത്.

''എന്റെ നല്ല സുഹൃത്തായ നെതന്യാഹുവുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മികച്ച തിരഞ്ഞെടുപ്പ് വിജയത്തിനും ആറാം തവണ പ്രധാനമന്ത്രിയായതിനും അദ്ദേഹത്തെ അഭിനന്ദിച്ചു. ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തം ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾക്ക് മറ്റൊരു അവസരം ലഭിച്ചതിലും സന്തോഷമുണ്ട്,''-മോദി ട്വീറ്റ് ചെയ്തു.

നെതന്യാഹുവിന് അഭിനന്ദനങ്ങൾ അറിയിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന് വിജയകരമായ ഭരണം ആശംസിക്കുകയും ചെയ്തു. ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തത്തിൽ സമീപ വർഷങ്ങളിലെ ദ്രുതഗതിയിലുള്ള പുരോഗതിയിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. വിവിധ മേഖലകളിൽ തന്ത്രപരമായ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുന്നതിനെ കുറിച്ചും ഇരുവരും ചർച്ച നടത്തിയതായാണ് വിവരം.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News