യുക്രൈൻ രക്ഷാ ദൗത്യം വിജയകരം, മറ്റുരാജ്യങ്ങൾക്ക് സാധിക്കാത്തത് നാം നടത്തി: പ്രധാനമന്ത്രി

നാളെ എട്ടു വിമാനങ്ങളിലായി 1500 പേരെ തിരികെ എത്തിക്കുമെന്നും കേന്ദ്രസർക്കാർ

Update: 2022-03-06 13:26 GMT
Advertising

യുക്രൈൻ രക്ഷാ ദൗത്യം വിജയകരമായിരുന്നുവെന്നും മറ്റുരാജ്യങ്ങൾക്ക് സാധിക്കാത്തത് നം നടത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആയിരക്കണക്കിന് ആളുകളെ ഇതിനോടകം തന്നെ ഒഴിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 15,900 ഇന്ത്യക്കാരെ ഓപ്പറേഷൻ ഗംഗ വഴി തിരിച്ചെത്തിച്ചെന്നും ഇന്ന് എത്തിയത് 2195 പേരാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു. നാളെ എട്ടു വിമാനങ്ങളിലായി 1500 പേരെ തിരികെ എത്തിക്കുമെന്നും അറിയിച്ചു. യുക്രൈനിൽ അവശേഷിക്കുന്ന ഇന്ത്യക്കാർ ഉടൻ ബന്ധപ്പെടണമെന്ന എംബസി അറിയിച്ചു. വിദ്യാർഥികളുടെ പേരും ലൊക്കേഷനും ഉൾപ്പെടെ എംബസി നൽകിയ രജിസ്റ്ററിൽ രേഖപ്പെടുത്തി മെയിൽ ചെയ്യണമെന്നും അടിയന്തരമായി എംബസിയുമായി ബന്ധപ്പെടണമെന്നും നിർദേശം നൽകി.

അതേസമയം, യുക്രെയിനിൽനിന്ന് 486 പേരെ കൂടി കേരളത്തിൽ എത്തിച്ചു. യുക്രെയിനിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെത്തിയവരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിലെത്തിക്കുകയായിരുന്നു. ഇതോടെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 2082 ആയിരിക്കുകയാണ്.

യുഎസ് പ്രസിഡൻറ് ജോ ബൈഡനുമായി സംസാരിച്ചെന്നും ആഭ്യന്തരസുരക്ഷ, സാമ്പത്തിക സഹായം എന്നിവ സംബന്ധിച്ച് ചർച്ച നടത്തിയെന്നും യുക്രൈൻ പ്രസിഡൻറ് സെലൻസ്‌ക്കി വ്യക്തമാക്കി. ഇസ്രയേൽ പ്രധാനമന്ത്രിയുമായി നഫ്താലി ബെന്നറ്റുമായും ചർച്ച നടത്തിയതായി സെലൻസ്‌ക്കി ട്വീറ്റ് ചെയ്തു. നഫ്താലി ബെനറ്റ് റഷ്യയിലെത്തി പ്രസിഡന്റ് വ്‌ളാദ്മിർ പുടിനുമായി കൂടിക്കാഴ് നടത്തിയിരുന്നു. യുക്രൈയിൻ വിഷയം പ്രധാനചർച്ച വിഷയമായെന്നാണ് സൂചന. പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് യുക്രൈയിൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കിയുമായി ബെന്നറ്റ് ഫോണിൽ സംസാരിച്ചത്.


 Prime Minister Narendra Modi has said that the Ukraine rescue mission was a success and did what other countries could not


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News