റേഷൻ അഴിമതി; പശ്ചിമ ബംഗാൾ മന്ത്രിയെ ഇ.ഡി അറസ്റ്റുചെയ്തു
കേസില്‍ അറസ്റ്റിലായ വ്യവസായി ബാകിബുര്‍ റഹ്‌മാനുമായുള്ള മല്ലിക്കിന്റെ ബന്ധമാണ് ഇ.ഡി നടപടിക്ക് കാരണം.
കൊൽക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തു. റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. മുന്‍ ഭക്ഷ്യമന്ത്രിയും ഇപ്പോഴത്തെ വനംമന്ത്രിയുമാണ് ജ്യോതിപ്രിയ മല്ലിക്ക്.
മന്ത്രിയുടെ വസതിയിലടക്കം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. സാള്‍ട്ട്ലേക്ക് ബി ബ്ലോക്കിലെ വീട്ടിലായിരുന്നു പരിശോധന. ഇതിനുപുറമെ നാഗേര്‍ബസാറിലുള്ള രണ്ട് ഫ്‌ളാറ്റുകളിലും അന്വേഷണ ഉദ്യോഗസ്ഥരെത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ വ്യവസായി ബാകിബുര്‍ റഹ്‌മാനുമായുള്ള മല്ലിക്കിന്റെ ബന്ധമാണ് ഇ.ഡി നടപടിക്ക് കാരണം.
#WATCH | Kolkata: West Bengal minister Jyotipriya Mallick has been arrested by ED in connection with an alleged case of corruption in rationing distribution.
— ANI (@ANI) October 26, 2023
He says, "I am the victim of a grave conspiracy." pic.twitter.com/gARyddVT41