ഭക്ഷണത്തിൽ പഴുതാര; മധ്യപ്രദേശിൽ ​ഹോസ്റ്റൽ മെസ്സിനെതിരെ പ്രതിഷേധം

ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും എല്ലാ മാസവും 2700 രൂപ നൽകണമെന്നു നിർദേശമുണ്ടെന്നും വിദ്യാർഥികൾ പറയുന്നു

Update: 2024-10-04 01:31 GMT
Advertising

ന്യൂഡൽഹി: മധ്യപ്രദേശിലെ ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റൽ മെസ്സിനെതിരെ പ്രതിഷേധം. മെസ്സിൽ ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും ഭക്ഷണത്തിൽ നിന്നും പല തവണ പഴുതാരയടക്കമുള്ള ഇഴജന്തുക്കൾ ലഭിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു. യൂണിവേഴ്സിറ്റിയിലെ റാണിദുർഗവതി ഗേൾസ് ഹോസ്റ്റലിലെ മെസ്സിൽ നിന്ന് കഴിഞ്ഞദിവസം വിദ്യാർഥികൾക്ക് കഴിക്കാൻ നൽകിയ ഭക്ഷണത്തിലാണ് ഇഴജന്തുക്കളെ കണ്ടത്

800ഓളം വിദ്യാർത്ഥികൾക്ക് ഭക്ഷണം പാകംചെയ്യുന്ന മെസ്സിൽ ഒരുതരിപോലും വൃത്തിയില്ലെന്ന് ഹോസ്റ്റൽ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ആദ്യമായല്ല ഇത്തരത്തിൽ ഭക്ഷണത്തിൽ നിന്ന് വിദ്യാർഥികൾക്ക് പഴുതാരയെയും പാറ്റെയെയും ലഭിക്കുന്നത്. മെസ്സിനെതിരെ നിരവധി തവണ പരാതികൾ നൽകിയിട്ടും പ്രതിഷേധിച്ചിട്ടും സർവകലാശാല ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വിദ്യാർഥികൾ പറഞ്ഞു.

മെസ്സിൽ നിന്നു ഭക്ഷണം കഴിച്ചത് മൂലം പല വിദ്യാർത്ഥികൾക്കും ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. പെൺകുട്ടികൾ ഹോസ്റ്റൽ മെസ്സ് നിർബന്ധമായും ഉപയോഗിക്കണമെന്നാണ് ഹോസ്റ്റൽ അധികൃതർ പറയുന്നത്. ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും എല്ലാ മാസവും 2700 രൂപ നൽകണമെന്നു നിർദേശമുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News