പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടി
ഫെബ്രുവരി 14 നു നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 20 നു നടക്കും
പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടി. ഫെബ്രുവരി 14 നു നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 20 നു നടക്കും. രവിദാസ് ജയന്തി പ്രമാണിച്ച് തെരഞ്ഞെടുപ്പ് നീട്ടണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പട്ടിക പുറത്ത് വന്നതോടെ പഞ്ചാബ് കോൺഗ്രസിൽ പാളയത്തിൽ പട. സീറ്റ് നിഷേധിക്കപ്പെട്ട മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ ഇളയ സഹോദരൻ മനോഹർ സിംഗ് ബസ്സി പത്താന മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയാകും.
ശനിയാഴ്ച പ്രഖ്യാപിച്ച ആദ്യത്തെ സ്ഥാനാർഥി പട്ടികയിൽ ബസ്സി പത്താനയിലെ സ്ഥാനാർഥിയായി ഉൾപ്പെടുത്തിയത് നിലവിലെ എം.എൽ.എ ഗുർപ്രീത് സിംഗാണ്. ഈ തീരുമാനത്തെ മണ്ഡലത്തിലെ ജനങ്ങളോട് ചെയ്ത അനീതിയാണെന്ന് പറഞ്ഞ മനോഹർ സിംഗ് ഗുർപ്രീത് സിംഗ് എം.എൽ.എ ആയിരുന്ന കാലത്ത് ഒന്നും ചെയ്തിട്ടില്ലായെന്നും വിമർശിച്ചു.
Summary :Punjab Assembly polls postponed