ഗുജറാത്തിൽ റോബോട്ടിക്‌സ് സ്റ്റഡി കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ച് എട്ടു വയസുകാരന് കണ്ണു നഷ്ടമായി

പരീക്ഷണ കിറ്റിലുണ്ടായിരുന്ന ലിഥിയം ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു

Update: 2024-12-29 10:32 GMT
Editor : Shaheer | By : Web Desk
Advertising

അഹ്മദാബാദ്: ഗുജറാത്തിലെ സ്‌കൂളിൽ വിതരണം ചെയ്ത റോബോട്ടിക്‌സ് കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ച് എട്ടു വയസുകാരനു ഗുരുതര പരിക്കുകൾ. ഒരു കണ്ണ് പൂർണമായും നഷ്ടമാകുകയും ദേഹമാസകലം പൊള്ളലേൽക്കുകയും ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച വിരുപുർ താലൂക്കിലെ സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ വിരേന്ദ്രയ്ക്കാണ് അപകടത്തിൽ കണ്ണു നഷ്ടമായത്. സ്‌കൂളിലെനിന്ന് വിതരണം ചെയ്ത സ്റ്റഡി കിറ്റുമായി കളിക്കുമ്പോഴായിരുന്നു അപകടം. പരീക്ഷണ കിറ്റിലുണ്ടായിരുന്ന ലിഥിയം ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു.

കണ്ണിനു ഗുരുതരമായി പരിക്കേൽക്കുകയും ദേഹമാസകലം പൊള്ളലേൽക്കുകയും ചെയ്ത കുട്ടിയെ ലുനാവാഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പിന്നീട് അഹ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്ക ശനിയാഴ്ചയാണു വലതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടമായത്.

മകനെ സൈനികനാക്കാനായിരുന്നു ആഗ്രഹമെന്നും, ഇനി അതിന് സാധിക്കില്ലെന്നും പിതാവ് ഇന്ദ്രജിത് താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. അനുവാദമില്ലാതെയാണ് കിറ്റുകൾ വിതരണം ചെയ്തതെങ്കിൽ സ്‌കൂളിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവമുണ്ടായയുടൻ സ്‌കൂൾ അധികൃതർ സ്ഥലത്തെത്തിയിരുന്നു. അപകടത്തിൽ മഹിസാഗർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Summary: 8-year-old boy loses eye after battery in robotics kit explodes in Gujarat

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News