മദ്യനയം; പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്നിനെതിരെ അന്വേഷണം വേണമെന്ന് ബിജെപി

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Update: 2024-03-23 17:41 GMT
Advertising

ന്യൂഡൽഹി: പഞ്ചാബിലെ മദ്യനയത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്നിനെതിരെ അന്വേഷണം വേണമെന്ന് ബിജെപി. ഇഡി അന്വേഷണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

പഞ്ചാബ് സർക്കാരിന്റെ മദ്യനയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും ഇ.ഡിയും പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനിൽ ജാഖറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി നൽകിയത്. 

സംസ്ഥാന എക്‌സൈസ് നയത്തിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) അന്വേഷണം ആവശ്യപ്പെട്ട് സംഘം പഞ്ചാബ് ചീഫ് ഇലക്ടറൽ ഓഫീസർ സിബിൻ സിക്കാണ് പരാതി നൽകിയതത്.വ്യാഴാഴ്ച എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. മദ്യനയം മൂലം ആയിരം കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പരാതിയിൽ പറയുന്നത്.  

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News