പഞ്ചാബ്- ഹരിയാന അതിർത്തി റോഡുകൾ തുറക്കണമെന്ന് സുപ്രിം കോടതി; ട്രാക്ടർ സമരം ഉടനാരംഭിക്കുമെന്ന് കർഷകർ

കർഷക സമര​ത്ത തുടർന്നാണ് സംസ്ഥാനങ്ങളുടെ ​അതിർത്തി റോഡുകൾ പൊലീസ് അടച്ചത്

Update: 2024-08-13 09:32 GMT
Advertising

ഡൽഹി: പഞ്ചാബ്-ഹരിയാന സംസ്ഥാന അതിർത്തിയിലെ റോഡുകൾ ഭാഗികമായി തുറന്നാലുടൻ ഡൽഹി ഉപരോധിക്കാനുള്ള ട്രാക്ടർ റാലി ആരംഭിക്കുമെന്ന് കർഷകർ. ഫെബ്രുവരിയിൽ ആരംഭിച്ച കർഷക സമര​ത്ത തുടർന്നാണ് സംസ്ഥാനങ്ങളുടെ ​അതിർത്തി റോഡുകൾ പൊലീസ് അടച്ചത്.

മാസങ്ങളായി അടച്ചിട്ട റോഡുകൾ തുറക്കാൻ കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി പൊലീസിനോട് ആവശ്യപ്പെട്ടത്. ഇതിനുപിന്നാലെയാണ് റോഡുകൾ ഭാഗികമായി തുറക്കാൻ പൊലീസ് ​തീരുമാനിച്ചത്. തീരുമാനം പുറത്തുവന്നതിന് പിന്നാ​ലെയാണ് ട്രാക്ടർ സമരം പു​നരാരംഭിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചത്. ഉടൻതന്നെ ​കർഷക സംഘടനകളുടെ നേതൃത്വത്തിൽ യോഗം വിളിക്കുമെന്നും കിസാൻ മസ്ദൂർ മോർച്ച ശർവൻ സിങ് പന്തേർ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമരം അവസാനിപ്പിക്കാൻ കർഷകരുമായി നാല് തവണ കേന്ദ്രസർക്കാർ ചർച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. മിനിമം താങ്ങുവിലയെ സംബന്ധിച്ച് ഇനിയും തീരുമാനം ഉണ്ടാകുന്നത് അനിശ്ചിതമായി നീളുന്നത് കർഷകർക്കിടയിൽ പ്രതി​ഷേധത്തിനിടയാക്കിയിട്ടുണ്ട്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News