റഫാൽ കരാർ: ദസോ ഏവിയേഷൻ കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തൽ
Update: 2021-11-08 10:10 GMT
റഫാൽ യുദ്ധവിമാനക്കരാർ ലഭിക്കാൻ ദസോ അവിയേഷൻ കൈക്കൂലി നൽകിയെന്ന് ഫ്രഞ്ച് മാധ്യമം മീഡിയ പാർട്ട് റിപ്പോർട്ട് ചെയ്തു. ഇടനിലക്കാരന് 65 കോടിയോളം രൂപ ദസോ കൈക്കൂലി നൽകി. തെളിവ് ലഭിച്ചിട്ടും കേന്ദ്ര ഏജൻസികൾ അന്വേഷിച്ചില്ല. ഇ.ഡിക്കും സി.ബി.ഐക്കും 2018 ഒക്ടോബറിൽ തന്നെ തെളിവ് ലഭിച്ചിരുന്നെന്നും മീഡിയപാർട്ട് റിപ്പോർട്ട് ചെയ്യുന്നു . കൂടുതൽ തെളിവുകൾ മീഡിയ പാർട്ട് പുറത്തുവിട്ടു.
59 കോടി രൂപയുടെ പദ്ധതിക്ക് 7.5 ദശലക്ഷം യൂറോയാണ് ഇടനിലക്കാരൻ വഴി കൈക്കൂലി നൽകിയതെന്ന് മീഡിയ പാർട്ട് കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച വിവരം അനേഷണ ഏജൻസിക്കും ഇ.ഡിക്കും ലഭിച്ചിട്ടും അന്വേഷണം നടത്തിയില്ലായെന്നുമാണ് റിപ്പോർട്ട്. ഇടനിലക്കാരനായ സുഷൻ ഗുപ്ത വഴിയാണ് 2018 ൽ കൈക്കൂലി നൽകിയത്.