' എത്രത്തോളം ഞാൻ സത്യം പറയുന്നോ അത്രത്തോളം എന്നെ ആക്രമിക്കുന്നു'; രാഹുൽ ഗാന്ധി
'രാജ്യത്ത് ജനാധിപത്യം മരിക്കുന്നു, സേച്ഛാധിപത്യം വാഴുന്നു'
ഡൽഹി: എത്രത്തോളം താൻ സത്യം പറയുന്നോ അത്രത്തോളം തന്നെ ആക്രമിക്കുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.സർക്കാർ കള്ളം മാത്രം പറയുകയാണെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
'രാജ്യത്ത് ജനാധിപത്യത്തിന്റെ അന്ത്യമാണ് കാണുന്നത്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നു. രാജ്യത്തെ ഏകാധിപത്യത്തെക്കുറിച്ച് എന്താണ് പറയാൻ ഉള്ളതെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് ചോദിച്ചു.
'രാജ്യത്ത് വലിയ വിലക്കയറ്റമാണ് തുടരുന്നത്. സർക്കാർ നിലകൊള്ളുന്നത് ചില ബിസിനസുകാർക്ക് വേണ്ടി മാത്രമാണ്. കേസുകളിൽ കുടുക്കി ജയിലിൽ ഇടുകയാണ്'. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സമ്മർദത്തിൽ ആക്കുകയാണെന്നും രാഹുൽ പറഞ്ഞു.
രാജ്യത്തെ എല്ലാ ഭരണഘടന സ്ഥാപനങ്ങളും ആർഎസ്എസിന്റെ നിയന്ത്രണത്തിലാണ്. എല്ലാ സ്ഥാപനങ്ങളിലും ആർ എസ് എസിന്റെ ആളുകളെ നിയമിച്ചിരിക്കുന്നെന്നും രാഹുൽ ആരോപിച്ചു.