'പ്രോ റൈഡർ' രാഹുൽ; ലഡാക്കിലേക്ക് രാഹുലിന്റെ ബൈക്ക് യാത്ര, വൈറലായി ചിത്രങ്ങൾ

തനിക്ക് ഡ്യൂക്ക് 390 ഉണ്ടെന്നും എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ അതോടിക്കാൻ തന്നെ അനുവദിക്കാറില്ലെന്നും രാഹുൽ നേരത്തേ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു

Update: 2023-08-19 10:49 GMT
Rahul Gandhis Bike Ride To Ladakh
AddThis Website Tools
Advertising

ലഡാക്കിലെ പാംഗോങ് ലേക്കിലേക്ക് ബൈക്ക് യാത്ര നടത്തി കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. ബൈംക്കിംഗ് ഗിയർ അണിഞ്ഞുള്ള ചിത്രങ്ങൾ രാഹുൽ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്. ചിത്രങ്ങൾ നിമിഷനേരം കൊണ്ടു വൈറലായി.

Full View

രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് രാഹുലിന്റെ യാത്ര. 'ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമെന്ന് പിതാവ് വിശേഷിപ്പിക്കുമായിരുന്ന പാംഗോങ് തടാകത്തിലേക്ക്' എന്ന് ചിത്രങ്ങൾക്കൊപ്പം രാഹുൽ കുറിച്ചു. 'തടയാനാവാതെ മുന്നോട്ട്' എന്ന കുറിപ്പുമായി കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലും ചിത്രങ്ങൾ പങ്കു വച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് രാജീവ് ഗാന്ധിയുടെ ജന്മദിനം. പാംഗോങ് തടാകക്കരയിലാകും രാഹുൽ പിതാവിന്റെ ജന്മദിനം ആഘോഷിക്കുക. ആഗസ്റ്റ് 25 വരെ രാഹുൽ ലഡാക്കിലുണ്ടാകുമെന്നാണ് വിവരം.

കെടിഎമ്മിന്റെ 390 അഡ്വഞ്ചർ ബൈക്കിലാണ് രാഹുലിന്റെ യാത്ര. തനിക്ക് കെടിഎം 390 ഉണ്ടെന്നും എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ അതോടിക്കാൻ തന്നെ അനുവദിക്കാറില്ലെന്നും നേരത്തേ ഒരഭിമുഖത്തിൽ രാഹുൽ പറഞ്ഞിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News