ഹരിയാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ്; രാഹുല്‍ ഗാന്ധിയെത്തും
സീറ്റ് നിഷേധിച്ചതിലെ പിണക്കം മറന്ന് കുമാരി സെൽജയും രാഹുലിന് ഒപ്പം പ്രചാരണത്തിൽ സജീവമാകും
ചണ്ഡീഗഡ്: ഹരിയാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ്. രാഹുൽ ഗാന്ധി പ്രചാരണത്തിനായി ഹരിയാനയിൽ എത്തും. സീറ്റ് നിഷേധിച്ചതിലെ പിണക്കം മറന്ന് കുമാരി സെൽജയും രാഹുലിന് ഒപ്പം പ്രചാരണത്തിൽ സജീവമാകും.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിന് ആദ്യമായാണ് രാഹുൽ ഗാന്ധി ഹരിയാനയിൽ എത്തുന്നത് . കർണാലിലും ഹിസാറിലും 2 പൊതുറാലികളിൽ രാഹുൽ പങ്കെടുക്കും. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചിരുന്ന കുമാരി ഷെൽജയും ഇന്ന് രാഹുൽ ഗാന്ധിക്കൊപ്പം വേദി പങ്കിടും.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇടപെട്ടതോടെയാണ് പ്രചാരണത്തിൽ സജീവമാകാൻ സെസീറ്റ് നിഷേധിച്ചതിലെ പിണക്കം മറന്ന് കുമാരി സെൽജയും രാഹുലിന് ഒപ്പം പ്രചാരണത്തിൽ സജീവമാകുംൽജ സമ്മതിച്ചത്. രാഹുൽ ഗാന്ധിക്ക് പിന്നാലെ അടുത്ത ദിവസങ്ങളിൽ പ്രിയങ്ക ഗാന്ധിയും ഹരിയാനയിൽ പ്രചാരണത്തിൽ സജീവമാകും.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുൻനിർത്തിയാണ് ബിജെപി പ്രചാരണം.വരും ദിവസങ്ങളിൽ ഹരിയാനയിലെ വിവിധ ഇടങ്ങളിൽ പ്രധാനമന്ത്രി പൊതുറാലികളിൽ പങ്കെടുക്കും. ബിജെപിയും കോൺഗ്രസും പുതു റാലികളിലൂടെ കളം പിടിക്കുമ്പോൾ അരവിന്ദ് കെജ്‍രിവാളിനെ രംഗത്തിറക്കിയാണ് ആം ആദ്മി പാർട്ടി പ്രതിരോധം തീർക്കുന്നത്. ഒക്ടോബർ അഞ്ചിനാണ് 90 സീറ്റുകളിൽ ഹരിയാനയിൽ തെരഞ്ഞെടുപ്പ് നടക്കുക.