രാജസ്ഥാനിലെ കൂട്ടബലാത്സംഗ പരാതി വ്യാജമാണെന്ന് പൊലീസ്

യുവതി പുരുഷന്മാർക്കൊപ്പം സ്വമേധയ പോയതാണെന്ന് പൊലീസ് പറയുന്നു

Update: 2023-09-10 07:36 GMT
Editor : Lissy P | By : Web Desk
Advertising

ജയ്പൂര്‍:  രാജസ്ഥാനിലെ ബിൽവാരയിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന പരാതി വ്യാജമെന്ന് പൊലീസ് . യുവതി പുരുഷന്മാർക്കൊപ്പം സ്വമേധയ പോയതാണെന്ന് പൊലീസ് പറഞ്ഞു. പുരുഷന്മാരുമായി തർക്കമുണ്ടായപ്പോൾ വ്യാജ ബലാൽസംഗ കഥ യുവതി സൃഷ്ടിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നത്. കസ്റ്റഡിയിലെടുത്ത രണ്ടു യുവാക്കളെയും പരാതിക്കാരിയായ യുവതിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയത്. 

വൈകിട്ട് നടക്കാനിറങ്ങിയ സ്ത്രീയയെ മൂന്ന് യുവാക്കൾ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിരയാക്കുകയായിരുന്നെന്നായിരുന്നു യുവതിയുടെ പരാതി.എന്നാല്‍ പുരുഷന്മാര്‍ക്കൊപ്പം യുവതി സ്വമേധയാ പോയതാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാകുകയായിരുന്നു. യുവതി വസ്ത്രങ്ങള്‍ സ്വയം വലിച്ചെറിയുകയായിരുന്നെന്നും പൊലീസ് പറയുന്നു. യുവതിയെ നഗ്നയായി റോഡില്‍ കണ്ട  നാട്ടുകാരാണ് പൊലീസിനെ ആദ്യം വിവരം അറിയിക്കുന്നത്. പൊലീസ് എത്തി യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ  വൈദ്യ പരിശോധനയില്‍ യുവതി പീഡനത്തിന് ഇരയായിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. 

സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാത്രി വൈകി ഗംഗാപൂരിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിന് പുറത്ത് നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരുന്നു. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ യുവതിക്കെതിരെയടക്കം നടപടിയെടുക്കുന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News