രാജസ്ഥാനിൽ മന്ത്രിസഭാ പുനഃസംഘടന ഉടൻ; സച്ചിൻ പൈലറ്റ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

പാർട്ടി എന്ത് ഉത്തരവാദിത്വം ഏൽപ്പിച്ചാലും അത് നിർവഹിക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 20 വർഷത്തിനിടെ പാർട്ടി ഏൽപ്പിച്ച എല്ലാ ജോലിയും സന്തോഷത്തോടെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Update: 2021-11-12 13:39 GMT
Advertising

രാജസ്ഥാനിലെ മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചകൾക്കായി സച്ചിൻ പൈലറ്റ് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സോണിയയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സച്ചിൻ പൈലറ്റ് സോണിയയെ കണ്ടത്.

പാർട്ടി എന്ത് ഉത്തരവാദിത്വം ഏൽപ്പിച്ചാലും അത് നിർവഹിക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 20 വർഷത്തിനിടെ പാർട്ടി ഏൽപ്പിച്ച എല്ലാ ജോലിയും സന്തോഷത്തോടെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോണിയാ ഗാന്ധി ഞങ്ങളുടെയെല്ലാം പ്രതികരണമെടുത്തതിൽ സന്തോഷമുണ്ട്, കൃത്യമായ സമയത്ത് എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ രാജസ്ഥാൻ വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജസ്ഥാൻ മന്ത്രിസഭയിലും കോൺഗ്രസ് പാർട്ടിയിലും വലിയ അഴിച്ചുപണിയുണ്ടാവുമെന്നാണ് സൂചന. 'ഒരാൾക്ക് ഒരു പദവി' എന്ന നിബന്ധനയോടെ മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്നാണ് റിപ്പോർട്ട്.

മന്ത്രിസഭാ പുനഃസംഘടന വേണമെന്ന് സച്ചിൻ പൈലറ്റ് ഏറെനാളായി ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം സച്ചിനും 18 എംഎൽഎമാരും ഡൽഹിയിലെത്തി മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ടിരുന്നു. അന്ന് ഹൈക്കമാൻഡ് അദ്ദേഹത്തെ അനുനയിപ്പിച്ച് കൂടെനിർത്തുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News