രാജീവ് ഗാന്ധി വധം: നളിനി പരോളിലിറങ്ങി

വെല്ലൂർ ജില്ലയിലെ കാട്പാടിക്കടുത്തുള്ള ബ്രഹ്‌മപുരത്തെ വാടകവീട്ടിൽ 50 അംഗ പൊലീസ് സംഘം സുരക്ഷാ ചുമതലയിലുണ്ടാകും

Update: 2021-12-27 16:38 GMT
Editor : Shaheer | By : Web Desk
Advertising

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരൻ പരോളിലിറങ്ങി. രോഗിയായ മാതാവിനെ പരിചരിക്കാനായാണ് ഒരു മാസത്തെ പരോളിൽ വെല്ലൂരിലെ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.

തന്റെ ആരോഗ്യനില മോശമാണെന്ന് കാണിച്ച് നളിനിയുടെ മാതാവ് പദ്മാവതി മദ്രാസ് ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. തന്നെ പരിചരിക്കാൻ മകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. നളിനിക്ക് പരോൾ നൽകാൻ തീരുമാനിച്ച കാര്യം കഴിഞ്ഞ ദിവസം തമിഴ്‌നാട് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

വെല്ലൂർ ജില്ലയിലെ കാട്പാടിക്കടുത്തുള്ള ബ്രഹ്‌മപുരത്തെ വാടകവീട്ടിലാണ് അമ്മയുള്ളത്. ഇവിടെ രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള 50 അംഗ പൊലീസ് സംഘം സുരക്ഷാ ചുമതലയിലുണ്ടാകും. ഇതു രണ്ടാം തവണയാണ് നളിനി പരോളിൽ പുറത്തിറങ്ങുന്നത്. ഇതിനുമുൻപ് ബ്രിട്ടനിലുള്ള മകളുടെ വിവാഹ ആവശ്യത്തിനു വേണ്ടിയായിരുന്നു 45 ദിവസത്തെ പരോൾ ലഭിച്ചത്.

കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന്റെ പരോൾ കാലാവധി നീട്ടാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മെയ് മുതൽ പേരറിവാളൻ പരോളിലാണുള്ളത്.

Summary: Nalini Sriharan, one of the seven convicts in the Rajiv Gandhi assassination case, was on Monday released from the Central Prison in Vellore on month-long parole to take care of her ailing mother.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News