യോഗിക്കെതിരെ വിദ്വേഷ പ്രസംഗം: കേസിൽ അസംഖാൻ കുറ്റക്കാരനല്ലെന്ന് രാംപൂർ കോടതി

കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അസം ഖാന് എംഎൽഎ സ്ഥാനം നഷ്ടമാകുകയും രാംപൂരിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വിജയിക്കുകയും ചെയ്തിരുന്നു

Update: 2023-05-24 12:31 GMT
Advertising

ലഖ്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കമുള്ളവർക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ സമാജ് വാദി പാർട്ടി നേതാവ് അസംഖാൻ കുറ്റക്കാരനല്ലെന്ന് രാംപൂർ കോടതി. വിചാരണ കോടതിയുടെ ശിക്ഷ മേൽക്കോടതി റദ്ദാക്കി. വിചാരണ കോടതിയുടെ ഉത്തരവിനെ തുടർന്ന് അസം ഖാന് എംഎൽഎ സ്ഥാനം നഷ്ടമായിരുന്നു. തുടർന്ന് അസം ഖാന്റെ മണ്ഡലമായ രാംപൂരിൽ തെരഞ്ഞെടുപ്പ് നടക്കുകയും ബിജെപി സ്ഥാനാർഥി ആകാശ് സക്‌സേന വിജയിക്കുകയും ചെയ്തിരുന്നു.

വിവാദ പ്രസംഗം നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് 2022ൽ അസം ഖാനെ റാംപൂർ എംഎൽഎ സ്ഥാനത്ത് നിന്ന് സ്പീക്കർ അയോഗ്യനാക്കിയിരുന്നു. മൂന്ന് വർഷം തടവും 25000 രൂപയുമായിരുന്നു കോടതി വിധിച്ച ശിക്ഷ. 2019ലാണ് അസംഖാൻ യോഗിക്കെതിരായ വിവാദ പ്രസംഗം നടത്തിയത്. യോഗി ആദിത്യനാഥിനെയും ജില്ലാ മജിസ്ട്രേറ്റായിരുന്ന അഞ്ജനേയ കുമാർ സിംഗ് ഐഎഎസിനെയും അസംഖാൻ പ്രസംഗത്തിൽ വിമർശിച്ചത്. തുടർന്ന് പ്രസംഗം പ്രകോപനപരമായിരുന്നുവെന്ന് കേസും രജിസ്റ്റർ ചെയ്തു. റായ്പൂർ കോടതിയാണ് കേസിൽ അസം ഖാൻ കുറ്റക്കാരനാണെന്ന് വിധിച്ചത്.

തട്ടിപ്പ് കേസിൽ രണ്ട് വർഷത്തോളം ജയിലിലായിരുന്ന അസം ഖാന് സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നു. അഴിമതിയും മോഷണവും അടക്കം 90ലധികം കേസുകൾ അസംഖാനെതിരെ നിലവിലുണ്ട്.


Full View

Rampur court finds Samajwadi Party leader Azam Khan not guilty in case of hate speech against UP Chief Minister Yogi Adityanath

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News