ചിതക്ക് തീ കൊളുത്താന്‍ രണ്‍ദീപെത്തി; സരബ്ജിത് സിങിന്‍റെ സഹോദരിക്ക് നൽകിയ വാക്ക് പാലിച്ച് ബോളിവുഡ് താരം

പാകിസ്താന്‍ ജയിലില്‍ കൊല്ലപ്പെട്ട സരബ്ജിത് സിങ്ങിന്‍റെ ജീവിതത്തെ ആസ്പദമാക്കി 2016 ല്‍ പുറത്തിറങ്ങിയ സിനിമയിൽ സരബ്ജിതിന്‍റെ വേഷം ചെയ്തത് രണ്‍ദീപ് ഹൂഡയാണ്.

Update: 2022-06-27 10:44 GMT
Advertising

സരബ്ജിത് സിങിന്‍റെ സഹോദരി ദൽബീർ കൗറിന്‍റെ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി ബോളിവുഡ് താരം രൺദീപ് ഹൂഡ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ വാക്ക് പാലിക്കാനായി ദൽബീർ കൗറിന്‍റെ മരണവാര്‍ത്തയറിഞ്ഞയുടന്‍ അദ്ദേഹം മുബൈയില്‍ നിന്നെത്തുകയായിരുന്നു.അന്ത്യകര്‍മ്മങ്ങള്‍ നേതൃത്വം നല്‍കിയ രണ്‍ദീപ് തന്നെയാണ് സരബ്ജിത്തിന്‍റെ സഹോദരിയുടെ ചിതക്ക് തീ കൊളുത്തിയത്.

2016 ല്‍ പുറത്തിറങ്ങിയ സരബ്ജിത്ത് എന്ന സിനിമയിൽ സരബ്ജിത് സിങ്ങിന്‍റെ വേഷം ചെയ്തത് രണ്‍ദീപ് ഹൂഡയാണ്. ഐശ്വര്യ റായ് ആയിരുന്നു സരബ്‍ജിത്തിന്‍റെ സഹോദരിയായ ദൽബീർ കൗറിന്‍റെ വേഷം അവതരിപ്പിച്ചത്. തീവ്രവാദവും ചാരവൃത്തിയും ആരോപിച്ച് പാകിസ്താൻ കോടതി വധശിക്ഷയ്ക്ക് വിധിച്ച സഹോദരന് നീതി ലഭിക്കാനുള്ള ദൽബീറിന്‍റെ പോരാട്ടത്തെപ്പറ്റിയായിരുന്നു സിനിമ. സരബ്ജിത്തിന്‍റെ യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. പാക് ജയിലില്‍ കൊല്ലപ്പെട്ട സരബ്ജിത് സിങിന്‍റെ ജീവിതം സിനമയാക്കിയപ്പോള്‍ ബോക്സോഫീസില്‍ വലിയ വിജയമായിരുന്നു. രബ്ജിത്ത് കൊല്ലപ്പെട്ട് മൂന്ന് വർഷങ്ങള്‍ക്ക് ശേഷമാണ് സിനിമ പുറത്തിറങ്ങിയത്.

ലാഹോറിലും ഫൈസലാബാദിലും ഉണ്ടായ സ്ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന കുറ്റം ചുമത്തി സരബ്ജിത്തിനെ പാക് കോടതി വധശിക്ഷക്ക് വിധിക്കുകയായിരുന്നു. പക്ഷേ വധശിക്ഷ നടപ്പിലാക്കാതെ നീണ്ടുപോയി. ഒടുവില്‍ 2013 ഏപ്രില്‍ 26ന് പാക് ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനമേറ്റ് സരബ്ജിത്ത് കൊല്ലപ്പെടുകയായിരുന്നു.

സിനിമയില്‍ സരബ്ജിത്തിന്‍റെ വേഷം ചെയത രൺദീപിനോടെ സരബ്ജത്തിന്‍റെ സഹോദരി ദൽബീറിന് വളരെ ആത്മബന്ധം തോന്നിയിരുന്നു. ഒരിക്കല്‍ രൺദീപ് ഹൂഡയോട് ദല്‍ബീര്‍ പറഞ്ഞു.'സരബ്ജിത്തിനെ ഞാന്‍ നിങ്ങളിലൂടെ കാണുന്നു, ഞാന്‍ മരിക്കുമ്പോൾ എന്‍റെ മൃതദേഹം സംസ്‌കരിക്കാന്‍ നിങ്ങള്‍ മുന്‍പിലുണ്ടാകണം, എന്‍റെ സഹോദരനെപ്പോലെ...'.

'ഞാനുണ്ടാവും...'. അന്ന് രണ്‍ദീപ് വാക്കുകൊടുത്തു. അന്ന് ദല്‍ബീറിന് കൊടുത്ത വാക്ക് ബോളിവുഡ് താരം ഇന്ന് പാലിച്ചു. ദല്‍ബീറിന്‍റെ മരണവാര്‍ത്ത് കേട്ടയുടൻ തന്നെ മുംബൈയിൽ നിന്ന് അദ്ദേഹം അവരുടെ ഗ്രാമത്തിലേക്ക് പുറപ്പെട്ടു. പഞ്ചാബിലെ അമൃത്സറിനടുത്തുള്ള ഭിഖിവിന്ദിലില്‍ വെച്ചാണ് ദൽബീർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. വിവരമറിഞ്ഞെത്തിയ രൺദീപ് അന്ത്യോപചാരം അർപ്പിക്കുകയും സംസ്കാര ചടങ്ങുകളുടെ ഭാഗമായി ചിതക്ക് തീ കൊളുത്തുകയും ചെയ്തു.  

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News