പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

ടാറ്റാ ഗ്രൂപ്പിന്റെ മുൻ ചെയർമാനാണ്

Update: 2024-10-09 19:19 GMT
Editor : ദിവ്യ വി | By : Web Desk
Advertising

മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റാ ഗ്രൂപ്പിന്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യസഹജമായ രോഗത്തൈ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. നവൽ ടാറ്റ, സൂനി ടാറ്റ എന്നിവരുടെ മകനായി 1937 ഡിസംബറിൽ മുംബൈയിലാണ് ജനനം. രാജ്യത്തെ കാർ നിർമാണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച വ്യവസായിയാണ് രത്തൻ ടാറ്റ. ടാറ്റാ ട്രസ്റ്റ്  ചെയര്‍മാനാണ്. 

അമേരിക്കയിലെ കോർണൽ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ആർക്കിട്ടെക്ചറിൽ ബിഎസ്‌സി ബിരുദം നേടി. 1961 മുതൽ ടാറ്റ സ്റ്റീൽ ലിമിറ്റഡിൽ ജോലിക്കാരനായാണ് തുടക്കം.1991 ൽ ജെആർഡി ടാറ്റയിൽ നിന്നും ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. ടാറ്റാഗ്രൂപ്പിന്റെ വളർച്ചയിൽ മുഖ്യ പങ്കുവഹിച്ച അദ്ദേഹം 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റസൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016 ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തുനിന്നും സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനു പിന്നാലെ ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ഈ സ്ഥാനത്ത് തുടർന്നു. രാജ്യം 2000ത്തിൽ പത്മഭൂഷണും 2008ൽ പത്മവിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. വ്യവസായത്തിന് പുറമെ ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമായിരുന്നു. അവിവാഹിതനാണ്.

Full View

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News