ആ പഴഞ്ചന്‍ റോള്‍സ് റോയ്‌സില്‍ സ്‌കൂളില്‍ പോയിരുന്നത് വലിയ നാണക്കേടായി തോന്നിയിരുന്നുവെന്ന് രത്തന്‍ ടാറ്റ

രത്തന്‍ ടാറ്റയുടെ ഓര്‍മ്മക്കുറിപ്പായ ദി സ്റ്റോറി ഓഫ് ടാറ്റയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്

Update: 2021-09-04 07:52 GMT
Editor : Jaisy Thomas | By : Web Desk
Advertising

കുട്ടിക്കാലത്ത് മുത്തശ്ശിയുടെ വലിയ റോള്‍സ് റോയ്‌സ് കാറില്‍ സ്‌കൂളില്‍ പോയിരുന്നത് തനിക്കും സഹോദരനും വലിയ നാണക്കേടായിരുന്നുവെന്നും അത് ഇന്നും ഓര്‍ക്കുന്നുവെന്നും പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ. മുംബൈയിലെ പ്രധാന സ്റ്റേഡിയമായിരുന്ന കൂപ്പറേജ് ഗ്രൗണ്ടിനു സമീപത്തുള്ള കാംപിയന്‍ സ്‌കൂളിലാണ് തന്നെയും സഹോദരനെയും മുത്തശ്ശി ചേര്‍ത്തിരുന്നത്. സ്‌കൂളിനടുത്ത് വലിയ സ്റ്റേഡിയം ഉണ്ടായിട്ടും തനിക്ക് സ്‌പോര്‍ട്സില്‍ ചെറിയൊരു താല്‍പര്യം പോലുമുണ്ടായിരുന്നില്ലെന്നു അവിടെ നടക്കുന്നത് ശ്രദ്ധിച്ചിട്ടില്ലായിരുന്നുവെന്നും പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച രത്തന്‍ ടാറ്റയുടെ ഓര്‍മ്മക്കുറിപ്പായ ദി സ്റ്റോറി ഓഫ് ടാറ്റയില്‍ പറയുന്നു.

'സ്‌കൂളില്‍ നിന്ന് എന്നെയും സഹോദരനേയും കൊണ്ടു വരാനായി മുത്തശ്ശി ആ വലിയ പഴഞ്ചന്‍ റോള്‍സ് റോയ്‌സ് കാര്‍ അയക്കും. ഞങ്ങള്‍ ഇരുവരും വീട്ടിലേക്ക് നടന്നു പോകാറാണ് പതിവ്. ആ റോള്‍സ് റോയ്‌സ് യാത്ര വലിയ നാണക്കേടായിട്ടാണ് അനുഭവപ്പെട്ടത്. ഞങ്ങളെ വീട്ടുകാര്‍ വഷളാക്കുന്നുവെന്ന് സഹപാഠികള്‍ കരുതരുതെന്ന് എന്നതിനാല്‍ കുറച്ച് നാളുകള്‍ക്കു ശേഷം റോള്‍സ് റോയ്‌സ് ഡ്രൈവറുമായി സംസാരിച്ച് കാര്‍ സ്‌കൂളില്‍ നിന്ന് അല്‍പ്പം അകലെയായി നിര്‍ത്താനുള്ള ക്രമീകരണമുണ്ടാക്കിയതായും ടാറ്റ ഓര്‍മിക്കുന്നു.

മിക്ക കുട്ടികളെയും പോലും തനിക്കും പഠനത്തില്‍ വലിയ താല്‍പര്യമൊന്നുമുണ്ടായിരുന്നില്ലെന്ന് ടാറ്റ പറയുന്നു. വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് പാഴ്സി സമൂഹമെന്ന് 2010ല്‍ ഡി.എന്‍.എ നല്‍കിയ ഒരു അഭിമുഖത്തില്‍ ടാറ്റ പറഞ്ഞിരുന്നു. സ്കൂളില്‍ പോകുന്നത് കഠിനാധ്വാനമായി തോന്നിയിരുന്നില്ലെങ്കിലും ട്യൂഷന് പോകാന്‍ നിര്‍ബന്ധിതരായിരുന്നുവെന്നും ടാറ്റയുടെ ഓര്‍മക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ആ ദിവസങ്ങളില്‍ ജീവിതം വളരെ ബുദ്ധിമുട്ടായി തോന്നിയിരുന്നുവെന്നാണ് ടാറ്റ പറയുന്നത്. 

സ്കൂള്‍, കോളേജ്, ഹര്‍വാര്‍ഡ് ബിസിനസ് സ്കൂള്‍...എന്നിവിടങ്ങളിലെ ജീവിതം അന്ന് വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞതായി തോന്നിയിരുന്നെങ്കിലും അവിടെ നിന്നും പുറത്തിറങ്ങി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അക്കാലം മനോഹരവും അമൂല്യവുമാണെന്ന് തോന്നിയെന്നും ടാറ്റ ഓര്‍മക്കുറിപ്പില്‍ പറയുന്നു. കാമ്പിയന്‍ സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫിസിക്സ് ഇഷ്ടപ്പെട്ടിരുന്നെങ്കിലും കെമിസ്ട്രി ബുദ്ധിമുട്ടുള്ളതായി തോന്നിയിരുന്നുവെന്നും ടാറ്റ ഓര്‍ക്കുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News