ബാങ്കുകള്‍ മാര്‍ച്ച് 31 ഞായറാഴ്ച പ്രവര്‍ത്തിക്കണം ; നിര്‍ദേശവുമായി ആര്‍ബിഐ

നടപ്പ് സാമ്പത്തിക വർഷത്തിലെ അവസാന ദിവസം ഞായറാഴ്ചയാണ്

Update: 2024-03-21 06:47 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ബാങ്കുകള്‍ മാര്‍ച്ച് 31 ഞായറാഴ്ച തുറന്നുപ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം. സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാം ബാങ്കുകളും പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം. നടപ്പ് സാമ്പത്തിക വർഷത്തിലെ അവസാന ദിവസം ഞായറാഴ്ചയാണ്.

2023-24 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പൂര്‍‌ത്തിയാക്കാനാണ് ബാങ്കുകള്‍ക്ക് ഞായറാഴ്ച പ്രവൃത്തിദിനമാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവയെല്ലാം റിസര്‍വ് ബാങ്കിന്‍റെ ഏജന്‍സി ബാങ്കുകളില്‍ പെട്ടവയാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News