മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഒമ്പത് പേരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശിപാര്‍ശ

ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യതയുള്ള ജസ്റ്റിസ് ബി.വി നാഗരത്‌നയുടെ പേരും പട്ടികയില്‍ ഉണ്ട്

Update: 2021-08-18 14:23 GMT
Editor : ijas
Advertising

മൂന്ന് വനിതകള്‍ ഉള്‍പ്പെടെ ഒമ്പത് പേരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ കൊളീജിയം ശിപാര്‍ശ നൽകി. കേരള ഹൈക്കോടതിയിലെ സീനിയോറിറ്റിയില്‍ രണ്ടാമനായ ജസ്റ്റിസ് സി. ടി രവികുമാറിനെയും ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യതയുള്ള ജസ്റ്റിസ് ബി.വി നാഗരത്‌നയുടെ പേരും പട്ടികയില്‍ ഉണ്ട്. അതെ സമയം പട്ടികയുമായി ബന്ധപ്പെട്ട വാർത്തകളിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അതൃപ്തി പ്രകടിപ്പിച്ചു.

തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശിപാര്‍ശ ചെയ്തിരിക്കുന്ന മറ്റ് വനിതകള്‍. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ മഹേശ്വരി, മദ്രാസ് ഹൈക്കോടതിയില്‍ സീനിയോറിറ്റിയില്‍ മൂന്നാമനായ ജസ്റ്റിസ് എം.എം സുന്ദരേഷ്, മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ് നരസിംഹ എന്നിവരുടെ പേരുകളും പട്ടികയില്‍ ഉണ്ട്.

കൊളീജിയത്തിന് മുന്നിലിരിക്കുന്ന വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് മുൻപ് പ്രചാരണങ്ങൾ ഉണ്ടാകുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അഭിപ്രായപ്പെട്ടു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News