റിലയൻസിന്റെ കോവിഡ് വാക്‌സിൻ പരീക്ഷണത്തിന് അനുമതി
ഇതുവരെ രാജ്യത്ത് ആറ് വാക്‌സിനുകൾക്കാണ് അടിയന്തിര ഉപയോഗത്തിന് അനുമതിയുള്ളത്
Update: 2021-08-27 10:27 GMT
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ലൈഫ് സയൻസിന് കോവിഡ് വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ് കൺട്രോളറുടെ അനുമതി. ആദ്യഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂർത്തിയാക്കും. തുടർന്നാകും രണ്ട്, മൂന്ന് ഘട്ടങ്ങൾക്ക് അനുമതിതേടുക. എന്നാൽ ഇക്കാര്യം റിലയൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ രാജ്യത്ത് ആറ് വാക്‌സിനുകൾക്കാണ് അടിയന്തിര ഉപയോഗത്തിന് അനുമതിയുള്ളത്. സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവീഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ, റഷ്യയുടെ സ്പുട്‌നിക് - മൊഡേണ, ജോൺസൺ ആൻഡ് ജോൺസൻ, കാഡില എന്നിവയുടെ വാക്‌സിനുമാണ് അനുമതിയുള്ളത്.