രാഹുലിനെതിരെ പ്രതികാര നടപടി; ഭയപ്പെടുത്താനുള്ള രാഷ്‌ട്രീയ നീക്കമെന്ന് കോൺഗ്രസ്

കഴിഞ്ഞ രണ്ടുദിവസത്തിനിടെ മൂന്ന് തവണയാണ് പോലീസ് രാഹുൽ ഗാന്ധിയെ തേടിയെത്തിയത്

Update: 2023-03-19 08:57 GMT
Editor : banuisahak | By : Web Desk
Advertising

ന്യൂഡൽഹി: പാർലമെന്റിലെ രാഹുലിന്റെ ആരോപണങ്ങളോടുള്ള പ്രതികാരമാണ് ഡൽഹി പോലീസിന്റെ നടപടിയെന്ന് കോൺഗ്രസ്. ഭയപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്. 10 ദിവസത്തിനുള്ളിൽ മറുപടി നൽകാം എന്ന് രാഹുൽ ഗാന്ധി അറിയിച്ചതാണ്. ഇതിനിടയിൽ വീണ്ടും പോലീസ് വന്നത് വിവാദം സൃഷ്ട്ടിക്കാനാണെന്നും മനു അഭിഷേഖ് സിങ് വി പറഞ്ഞു. 

കഴിഞ്ഞ രണ്ടുദിവസത്തിനിടെ മൂന്ന് തവണയാണ് പോലീസ് രാഹുൽ ഗാന്ധിയെ തേടിയെത്തിയത്. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്. പീഡനത്തിന് ഇരയായ സ്ത്രീകൾ തന്നോട് സംസാരിച്ചെന്ന പരാമർശത്തിന്റെ വിവരങ്ങൾ തേടി ഡൽഹി പൊലീസ് രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തിയത്. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളന വേദിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലായിരുന്നു പരാമർശം. ഡൽഹി പൊലീസ് നടപടിക്ക് എതിരെ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയുടെ വീട്ടിൽ എത്തി. ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൻ്റെ പ്രതികാര നടപടിയാണ് ഇതെന്നും കോൺഗ്രസ് ആരോപിച്ചു.

ജനുവരി 30ന് ശ്രീനഗറിലെ ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിലാണ് രാഹുൽ ഗാന്ധിയുടെ ഈ പരാമർശം. പീഡനത്തിന് ഇരയായെന്ന് രാഹുൽ ഗാന്ധിയോട് വെളിപ്പെടുത്തിയ സ്ത്രീകളുടെ വിവരങ്ങളാണ് പൊലീസ് തേടുന്നത്. ഇവർക്ക് സംരക്ഷണം ഒരുക്കാനാണ് വിവരങ്ങൾ തേടുന്നത് എന്നാണ് ഡൽഹി പൊലീസ് നൽകുന്ന വിശദീകരണം.

മാർച്ച് 15ന് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകാൻ എത്തിയ പൊലീസ് സംഘത്തിന് രാഹുലിനെ കാണാൻ കഴിയാതെ മടങ്ങേണ്ടി വന്നു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മാർച്ച് 16ന് വീട്ടിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയത്. ഇന്ന് വീട്ടിൽ എത്തിയ പൊലീസിന് രാഹുൽ ഗാന്ധിയെ കാണാൻ സാധിച്ചത് രണ്ടുമണിക്കൂറുകൾക്ക് ശേഷമാണ്. രാഹുൽ ഗാന്ധിക്ക് എതിരെയുള്ള പൊലീസ് നടപടിയിൽ പ്രവർത്തകരും നേതാക്കളും പ്രതിഷേധം രേഖപ്പെടുത്തി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News