'വിരമിച്ച ഉദ്യോഗസ്ഥര്‍ സൂക്ഷിക്കൂ... നിങ്ങളും നിരീക്ഷണത്തിലാണ്, വിശ്വാസമില്ലെങ്കില്‍ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറോട് ചോദിക്കൂ' അനില്‍ സ്വരൂപ്

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പരിഹാസവുമായി മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അനില്‍ സ്വരൂപ്.

Update: 2021-07-23 07:38 GMT
Advertising

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പരിഹാസവുമായി മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അനില്‍ സ്വരൂപ്. ഗവര്‍ണ്‍മമെന്‍റ് തലത്തില്‍ സേവനമനുഷ്ടിച്ച ഉന്നത ഉദ്യോഗസ്ഥര്‍ സൂക്ഷിക്കുക, നിങ്ങളുടെ ഫോണ്‍ വിവരങ്ങളും പെഗാസസ് ചോര്‍ത്തുന്നുണ്ടാകാം..' അദ്ദേഹം ട്വീറ്റ് ചെയ്തു. വിരമിച്ച ഉദ്യോഗസ്ഥര്‍ മിണ്ടാതിരിക്കുക, ഇല്ലെങ്കില്‍ നിങ്ങളുടെ പെന്‍ഷന്‍ നഷ്ടമാകും' എന്ന തലക്കെട്ടില്‍ ഒരു ദേശീയ മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത ഉള്‍പ്പടെയായിരുന്നു അനില്‍ സ്വരൂപിന്‍റെ ട്വീറ്റ്. ഉത്തർപ്രദേശ് കേഡറില്‍ നിന്നുള്ള റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അനില്‍ സ്വരൂപ്.

'വിരമിച്ച ഉദ്യോഗസ്ഥർ സൂക്ഷിക്കുക. അവരെ സംബന്ധിച്ച് നിങ്ങളില്‍ പ്രധാനപ്പെട്ടവരെന്ന് കണക്കാക്കുന്ന എല്ലാവരുടേയും വിവരങ്ങള്‍ പെഗാസസ് വഴി ചോര്‍ത്തപ്പെട്ടേക്കാം. നിങ്ങളുടെ ഭൂതകാലം ഉപയോഗിച്ച് വർത്തമാനകാലത്തെ വേട്ടയാടുന്നുവെങ്കിൽ, ഭൂതകാലവും നിങ്ങളെ വേട്ടയാടും... ഞാന്‍ പറയുന്നത് വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങള്‍ മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറോട് ചോദിക്കുക. അദ്ദേഹവും ഫോണ്‍ ചോര്‍ത്തലിന് ഇരയായിട്ടുണ്ട്' മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയുടെ ഫോണും പെഗാസസ് വഴി ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പേരെടുത്ത് പരാമര്‍ശിക്കാതെ അനില്‍ സ്വരൂപിന്‍റെ ട്വീറ്റ്.

രാജ്യ സുരക്ഷയും നയതന്ത്ര ഇടപെടലുമായും ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച സർക്കാർ ജീവനക്കാർക്ക് ആ അതോരിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ അവരുടെ "ഡൊമെയ്‌നുമായി" ബന്ധപ്പെട്ട എന്തെങ്കിലും പ്രസ്താവനകളോ പ്രസിദ്ധീകരണങ്ങളോ പുറത്തുവിടുന്നതില്‍ നിന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച വിജ്ഞാപനം ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടത്. ഈ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അനില്‍ സ്വരൂപിന്‍റെ ട്വീറ്റ്. 2021 മെയ് 31 ന് വിജ്ഞാപനം ചെയ്ത സെൻട്രൽ സിവിൽ സർവീസസ് (പെൻഷൻ) ഭേദഗതി ചട്ടം പ്രകാരം ഈ വ്യവസ്ഥിതികളില്‍ എന്തെങ്കിലും ലംഘനങ്ങൾ ഉണ്ടായാൽ അവരുടെ പെൻഷന്‍ പൂർണ്ണമായും നിർത്തലാക്കുകയോ പിൻവലിക്കുകയോ ചെയ്യാന്‍ ഗവര്‍ണ്‍മെന്‍റിന് അധികാരമുണ്ട്.


Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News