മൂന്ന് സംസ്ഥാനങ്ങളില്‍ ആദായവകുപ്പ് റെയ്ഡ്; 290 കോടി രൂപയിലേറെ പിടിച്ചെടുത്തു
ഒഡീഷ മദ്യനിർമാണക്കമ്പനിയിലും ജാർഖണ്ഡിൽ കോൺഗ്രസ് എം.പി ധീരജ് പ്രസാദ് സാഹുവിന്റെ വസതിയിലുമാണ് റെയ്ഡ് നടന്നത്
Update: 2023-12-09 10:14 GMT
ന്യൂഡല്‍ഹി: ഒഡീഷ, ജാർഖണ്ഡ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി 290 കോടി രൂപ പിടിച്ചെടുത്തു. ഒഡീഷ മദ്യനിർമാണക്കമ്പനിയിലും ജാർഖണ്ഡിൽ കോൺഗ്രസ് എം.പി ധീരജ് പ്രസാദ് സാഹുവിന്റെ വസതിയിലുമാണ് റെയ്ഡ് നടന്നത്. ഇന്നലെ രാത്രി ആരംഭിച്ച റെയ്ഡാണ് ഇപ്പോഴും തുടരുന്നത്.
ധീരജ് പ്രസാദ് സാഹുവിന്റെ വീട്ടിൽ നിന്നും 100 കോടിയിലേറെ രൂപ പിടിച്ചെടുത്തതായാണ് വിവരം. വിപുലമായ അന്വേഷണം ഇതുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകുമെന്ന് ആദായനികുതിവകുപ്പ് അറിയിച്ചു. വരുംദിവസങ്ങളിലും വിവിധ സംസ്ഥാനങ്ങളിൽ പരിശോധനയുണ്ടാകും. 36 കൗണ്ടിംഗ് മെഷീനുകൾ എത്തിച്ചാണ് ഉദ്യോഗസ്ഥർ നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നത്. യന്ത്രങ്ങൾ കുറവായതിനാൽ നോട്ടെണ്ണൽ മന്ദഗതിയിലാണ് പോകുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.