ജെ.എൻ.യുവിന് പുറത്ത് കാവി പതാകയും പോസ്റ്ററുകളും സ്ഥാപിച്ച സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ
ഹിന്ദുസേന വൈസ് പ്രസിഡന്റ് സുർജിത് യാദവും കസ്റ്റഡിയില്‍
Update: 2022-04-16 05:59 GMT
ഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലക്ക് പുറത്ത് കാവി പതാകയും പോസ്റ്ററുകളും സ്ഥാപിച്ച സംഭവത്തില്‍ മൂന്നുപേർ കസ്റ്റഡിയിൽ.ഹിന്ദുസേന വൈസ് പ്രസിഡന്റ് സുർജിത് യാദവ് ഉൾപ്പെടെ മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രധാന കവാടത്തിൽ ഉള്‍പ്പടെ വലതുപക്ഷ സംഘടനായ ഹിന്ദുസേന കാവി പതാക ഉയർത്തിയിരുന്നു.പ്രശ്‌നമുണ്ടാകാൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.കസ്റ്റഡിയിലെടുത്തവരെ കൂടുതൽ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
എ.ബി.വി.പിക്കാർ രാമനവമി ദിനത്തിൽ ജെ.എൻ.യു വിദ്യാർഥികളെ ആക്രമിച്ചതിന് പിന്നാലെയാണ് കാമ്പസിനകത്തും പുറത്തും പോസ്റ്ററുകളും പതാകകളും സ്ഥാപിച്ചത്. രാമ നവമി ദിനത്തിൽ ഹോസ്റ്റലിൽ മാംസാഹാരങ്ങൾ കഴിക്കുന്നതിൽ നിന്ന് വിലക്കിയിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.