ഭർത്താവായ ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ നിർബന്ധിച്ച് ഐജി; നടപടി സ്വീകരിക്കണമെന്ന് എസ്പി

ലക്ഷ്മി സിങിന്റെ ഭർത്താവും മുൻ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനുമായ രാജേശ്വർ സിങ് ലഖ്‌നൗവിലെ സരോജിനി നഗർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്

Update: 2022-02-15 02:54 GMT
Advertising

ഭർത്താവായ ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ ജനങ്ങളെ നിർബന്ധിക്കുന്ന ഐജിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സമാജ്‌വാദി പാർട്ടി. ഉത്തർപ്രദേശിലെ ലഖ്‌നൗ റേഞ്ചിലെ ഐജി ലക്ഷ്മി സിങിനെതിരെയാണ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. ഇതിനായി തെരഞ്ഞെടുപ്പ് കമീഷന് സമാജ്‌വാദി പാർട്ടി സംസ്ഥാന പ്രസിഡൻറ് നരേഷ് ഉത്തം പട്ടേൽ കത്തയച്ചിരിക്കുകയാണ്.

ലക്ഷ്മി സിങിന്റെ ഭർത്താവും മുൻ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനുമായ രാജേശ്വർ സിങ് ലഖ്‌നൗവിലെ സരോജിനി നഗർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്. സംഭവത്തിൽ ഫെബ്രുവരി ഏഴിനും 11 നും പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് എസ്പി കുറ്റപ്പെടുത്തി. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ഉത്തർപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് ഫെബ്രുവരി പത്തിനാണ് തുടങ്ങിയത്. ആദ്യ രണ്ടു ഘട്ടങ്ങൾ പൂർത്തിയായിരിക്കുകയാണ്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.

Samajwadi Party wants action against IG for forcing people to vote for husband BJP candidate

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News