സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകുന്നതിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം

സുപ്രിംകോടതിയിൽ കേസ് പരിഗണനയിലുള്ള സാഹചര്യത്തിലാണ് നടപടി

Update: 2023-04-19 07:31 GMT
Editor : Jaisy Thomas | By : Web Desk

സുപ്രിം കോടതി

Advertising

ഡല്‍ഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ നിലപാടു തേടി. 10 ദിവസത്തിനകം നിലപാട് അറിയിക്കാനാണ് നിർദേശം. സുപ്രിംകോടതിയിൽ കേസ് പരിഗണനയിലുള്ള സാഹചര്യത്തിലാണ് നടപടി.വിവാഹം കൺകറന്‍റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ സംസ്ഥാന സർക്കാരുകളുടെ കാഴ്ചപ്പാടുകൾ കൂടി കണക്കിലെടുക്കണമെന്ന് പുതിയ അപേക്ഷയിൽ കേന്ദ്രം ചൂണ്ടിക്കാട്ടി .

സ്‌പെഷൽ മാര്യേജ് ആക്ടിൽ(എസ്.എം.എ) ഉൾപ്പെടുത്തി സ്വവർഗവിവാഹം നിയമവിധേയമാക്കണമെന്നാണ് ഹരജികളിൽ ആവശ്യപ്പെടുന്നത്. കേരളം, ഡൽഹി, ഗുജറാത്ത് ഹൈക്കോടതികളിലാണ് ഈ ആവശ്യത്തിൽ ഹരജികൾ നിലനിൽക്കുന്നത്.


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News