സനാതന ധർമ്മ വിരുദ്ധ പരാമർശം: ഉദയനിധി സ്റ്റാലിനെതിരെ ബിഹാറിലും പരാതി

ഉദയനിധിയുടെ സനാതന ധർമത്തെ പകർച്ചവ്യാധിയോട് ഉപമിച്ചുള്ള പ്രസ്താവനയ്ക്ക് എതിരെ ഡൽഹി പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

Update: 2023-09-04 10:46 GMT
Editor : anjala | By : Web Desk

ഉദയനിധി സ്റ്റാലിൻ

Advertising

പട്ന: തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ ബിഹാറിലും പരാതി. മുസഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി നൽകിയത്. അഭിഭാഷകൻ സുധീർ കുമാർ ഓജെയാണ് പരാതി നൽകിയത്. ഹിന്ദു സനാതന  ങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. രാഷ്ട്രീയ നേട്ടങ്ങൾക്കായി സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും പരാതിയിൽ പറയുന്നു. ഉദയനിധി സ്റ്റാലിനും പിതാവ് എം കെ സ്റ്റാലിനും എതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകനും തമിഴ്നാട് മന്ത്രിസഭാ അംഗവുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തിന് എതിരെ സംസാരിച്ചത്. സനാതന ധർമത്തെ പ്രതിരോധിക്കുകയല്ല തുടച്ച് നീക്കുകയാണ് വേണ്ടത്. ഡെങ്കി പോലെ, കൊറോണ പോലെ ഇത് തുടച്ച് നീക്കണമെന്നായിരുന്നു ഉദയനിധി പറഞ്ഞത്.

ഈ പരാമർശത്തിന് എതിരെയാണ് സുപ്രിംകോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ ഡൽഹി പൊലീസിൽ പരാതി നൽകിയത്. മതനിന്ദ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. തൻ്റെ നിലപാടിൽ മാറ്റം ഇല്ലെന്നും കോടതിയിൽ ഇത് തെളിയിക്കുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ഉദയനിധി സ്റ്റാലിൻ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആവശ്യപ്പെട്ടിരുന്നു. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News