ജെ.എൻ.യുവിലെ ആദ്യ വനിത വിസിയായി പ്രൊഫ. ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ്

ജെ.എൻ.യുവിലെ പൂർവ വിദ്യാർഥികൂടിയായ ശാന്തിശ്രീ നിലവിൽ മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയുടെ വൈസ് ചാൻസലറാണ്

Update: 2022-02-07 07:40 GMT
Editor : Lissy P | By : Web Desk
Advertising

ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ആദ്യ വനിത വിസിയായി പ്രൊഫ. ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റിനെ നിയമിച്ചു. ഫെബ്രുവരി നാലിനാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റിനെ വിസിയായി നിയമിച്ചത്. അഞ്ച് വർഷത്തേക്കാണ് നിയമനം. ജെ.എൻ.യുവിലെ പൂർവ വിദ്യാർഥികൂടിയായ ശാന്തിശ്രീ നിലവിൽ മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയുടെ വൈസ് ചാൻസലറാണ്. 1992 മുതൽ സാവിത്രിഭായ് ഫുലെ പൂനെ സർവകലാശാലയിലെ പൊളിറ്റിക് പ്രൊഫസറായി ജോലി ചെയ്യുകയാണ്. 

കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ലോംഗ്ബീച്ച്, യുഎസ്എയിൽ നിന്ന് സോഷ്യൽ വർക്കിൽ ഡിപ്ലോമയും, ഹിസ്റ്ററിയിലും സോഷ്യൽ സൈക്കോളജിയിലും ബിഎയും, മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ എം.എയും നേടിയിട്ടുണ്ട്.1986 ലും 1990 ലും ജെ.എൻ.യുവിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ എംഫിലും പിഎച്ച്ഡിയും ചെയ്തു.

ശാന്തിശ്രീ റഷ്യയിലാണ് ജനിച്ചത്. സംസ്‌കൃതം ഉൾപ്പെടെ ആറ് ഭാഷകൾ സംസാരിക്കുന്ന ഇവർ  1988-ൽ ഗോവ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകയായാണ് അധ്യാപന ജീവിതം ആരംഭിച്ചത്.സാവിത്രിഭായ് ഫുലെ പൂനെ സർവകലാശാലയിൽ കമ്മ്യൂണിക്കേഷൻ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിൽ മാസ് മീഡിയഓഡിയൻസ്, മാധ്യമ ഗവേഷണം, പൊളിറ്റിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻതുടങ്ങിയവും പേപ്പറുകളും  പഠിപ്പിക്കുന്നുണ്ട്. 

നിരവധി ദേശീയ അന്തർദേശീയ തിങ്ക് താങ്കുകളിൽ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസത്തിനുള്ള യു.ജി.സി  പോലെ സർക്കാർ നിയോഗിച്ച നിരവധി കമ്മിറ്റികളിൽ പ്രവർത്തിച്ചിട്ടുണ്ട്.മൂന്ന് പുസ്തകങ്ങളും പൊളിറ്റിക്കൽ സയൻസ്, ഫോറിൻ പോളിസി എന്നിവയെക്കുറിച്ച് 170 ലധികം ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും പ്രശസ്ത ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News