ശരത് -അജിത് പവാറുകൾ മുഖാമുഖം; എൻ.സി.പി യോഗം ഇന്ന്
എം.എൽ എ, എം.എല്‍.സി, എം.പി ഉൾപ്പെടെയുള്ള നേതാക്കളെയാണ് ശരത് പവാർ യോഗത്തിന് വിളിച്ചിരിക്കുന്നത്
ന്യൂഡല്‍ഹി: ശരത് പവാർ വിളിച്ചു ചേർത്ത എൻ.സി.പി യോഗം ഇന്ന് ചേരും. എം എൽ എ, എം.എല്‍.സി, എം.പി ഉൾപ്പെടെയുള്ള നേതാക്കളെയാണ് ശരത് പവാർ യോഗത്തിന് വിളിച്ചിരിക്കുന്നത്. അതേ സമയം ശരത് പവാർ തന്റെ ഗുരുവാണെന്നു അജിത് പവാർ പക്ഷത്തേക്ക് കൂറുമാറിയ പ്രഫുൽ പട്ടേൽ പറഞ്ഞു. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത കൽപ്പിക്കാതിരിക്കാൻ ഉപമുഖ്യമന്ത്രി അജിത് പവാറിന് 36 എം.എൽ.എമാരുടെ പിന്തുണ വേണം.
ഈ മാന്ത്രിക സംഖ്യ സ്വന്തമാക്കിയാൽ അജിത്തിന്റെതാണ് യഥാർത്ഥ എൻ.സി.പി. ഇതിനുള്ള അവസരം നൽകാതെ ഇന്ന് നടക്കുന്ന യോഗത്തിലേക്ക് കൂടുതൽ നേതാക്കളെ എത്തിക്കാനാണ് ശരത് പവാർ ശ്രമിക്കുന്നത്. പിളർപ്പ് കഴിഞ്ഞു ദിവസങ്ങൾ പിന്നിടുമ്പോൾ ഇങ്ങനെയൊരു യോഗം വിളിച്ചത്, കൂടുതൽ ആളുകളെ ഒപ്പം നിർത്താനാണ്. എം എൽ എ മാരിൽ മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തവരെ മാത്രമാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. മടങ്ങി വന്നാൽ സ്വീകരിക്കണമെന്ന ലക്ഷ്യം മുൻ നിർത്തിയാണ്, ഒരു അവസരം കൂടി വിട്ടുപോയവർക്ക് നൽകുന്നത്.
ശരത് പവാറിനെതിരെ ഒരക്ഷരം പോലും പറയാതിരിക്കാൻ വിമതന്മാരും ശ്രദ്ധിക്കുന്നുണ്ട്. അജിത് പവാർ പക്ഷത്തേക്ക് കൂറുമാറിയ പ്രഫുൽ പട്ടേലിന്റെ രാജ്യസഭാ അംഗത്വം റദ്ദാക്കണമെന്ന ആവശ്യപ്പെട്ടു രാജ്യസഭാ ഉപാധ്യക്ഷന് ശരത് പവാർ വിഭാഗം കത്ത് നൽകി. അതേ സമയം ധനവകുപ്പ് വേണമെന്ന അജിത് പവാറിന്റെ വാശിയിൽ ബി.ജെ.പി പാളയവും പ്രതിസന്ധിയിലായി