മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സർവേ സുപ്രിംകോടതി സ്റ്റേ ചെയ്തു

ആർക്കിയോളജി വകുപ്പിന്റെ സർവേയ്ക്ക് അനുമതി നൽകിയ അലഹബാദ് ഹൈക്കോടതി ഉത്തരവിലാണ് കോടതി ഇടപെടൽ

Update: 2024-01-16 07:26 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുരയിലുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സർവേ സ്റ്റേ ചെയ്ത് സുപ്രിംകോടതി. ആർക്കിയോളജി വകുപ്പിന്റെ സർവേയ്ക്ക് അനുമതി നൽകിയ അലഹബാദ് ഹൈക്കോടതി ഉത്തരവിലാണ് കോടതി ഇടപെടൽ. അഡ്വക്കറ്റ് കമ്മിഷനെ നിയമിച്ച ഉത്തരവാണിപ്പോൾ സ്റ്റേ ചെയ്തത്.

ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ നേരത്തെ അലഹബാദ് കോടതി മൂന്നംഗ അഭിഭാഷക കമ്മിഷനെ നിയമിച്ചിരുന്നു. പള്ളിയിൽ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി ചിഹ്നങ്ങളും അടയാളങ്ങളുമുണ്ടെന്നും ഇതിന്റെ യഥാർത്ഥ സ്ഥാനം അറിയാൻ അഭിഭാഷക കമ്മിഷനെ നിയമിക്കണമെന്നുമായിരുന്നു ഒരു വിഭാഗം ഹരജിയിൽ ആവശ്യപ്പെട്ടത്. ആവശ്യം അംഗീകരിച്ചാണ് ഗ്യാൻവാപിക്കു സമാനമായി ഈദ്ഗാഹ് മസ്ജിദിലും സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി അനുമതി നൽകിയത്.

Full View

Summary: Supreme Court stays Allahabad HC order for court-monitored survey of Shahi Idgah in Mathura

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News