ലാവ്‍ലിന്‍ കേസ് ഇന്ന് സുപ്രിംകോടതിയില്‍

പല തവണ മാറ്റിവച്ചതിലൂടെ കുപ്രസിദ്ധമായതാണു ലാവ്‌ലിൻ അഴിമതി കേസ്

Update: 2023-10-10 01:39 GMT
Editor : Jaisy Thomas | By : Web Desk

പിണറായി വിജയന്‍/സുപ്രിംകോടതി

Advertising

ഡല്‍ഹി: ലാവ്‍ലിൻ അഴിമതിക്കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും . ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് . പല തവണ മാറ്റിവച്ചതിലൂടെ കുപ്രസിദ്ധമായതാണു ലാവ്‌ലിൻ അഴിമതി കേസ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിരായ സി.ബി.ഐ അപ്പീലും വിചാരണ നേരി ടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജികളുമാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. പിണറായി വിജയൻ ഉൾപ്പെടെ മൂന്നു പേരെ വീണ്ടും പ്രതികളാ ക്കണമെന്നു ആവശ്യപ്പെട്ട് 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. 2018 ജനുവരി ഒന്നിന് നോട്ടീസ് അയച്ചു. കൂടുതൽ രേഖകൾ സമർപ്പിക്കാനുണ്ടെന്ന കാരണം പറഞ്ഞ് കക്ഷികൾ കേസ് മാറ്റിവയ്ക്കാൻ അപേക്ഷ നൽകാൻ തുടങ്ങിയതെയോടെ വാദം കേൾക്കൽ അനന്തമായി നീണ്ടുതുടങ്ങി . അപ്പീൽ നൽകിയ സി.ബി.ഐ വരെ മാറ്റിവയ്ക്കണമെന്നു ആവശ്യപ്പെട്ടു .

ഇതിനിടയിൽ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എൻ.വി രമണ , യു.യു ലളിത് , എം.ആർ ഷാ എന്നിവർ സുപ്രിംകോടതിയിൽ നിന്നും വിരമിച്ചു . കേസിന്‍റെ വാദം പോലും തുടങ്ങാൻ കഴിഞ്ഞില്ല. മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേ ക്ക് കേസെത്തിയത്. കേസ് വാദിക്കാൻ തയ്യാറാണെന്ന് പിണറായി വിജയന്‍റെ അഭിഭാഷകൻ അറിയിച്ചപ്പോഴും മാറ്റിവയ്ക്കണമെന്ന അപേക്ഷയാണ് സി.ബി.ഐ സുപ്രിംകോടതിയിൽ സമർപ്പിച്ചത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News