സോഷ്യൽ മീഡിയ പിടിക്കാൻ ബി.ജെ.പി ഉപയോഗിക്കുന്ന രഹസ്യ ആപ്പ്; 'ടെക് ഫോഗ്' ആപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
2019-ൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഉന്നത സർക്കാർ ജോലി നൽകാമെന്ന വാഗ്ദാനം ലംഘിക്കപ്പെട്ടതിനെ തുടർന്ന് അസംതൃപ്തനായ ബി.ജെ.പി ഐ.ടി സെല്ലിലെ ഒരു ജീവനക്കാരനാണ് അധികമാരും കേട്ടിട്ടില്ലാത്ത ടെക് ഫോഗിനെപ്പറ്റി ആദ്യമായി വെളിപ്പെടുത്തിയത്.
സമൂഹമാധ്യമങ്ങളിൽ ജനപ്രീതിയുണ്ടാക്കാനും എതിർക്കുന്നവരെപ്പറ്റി വിദ്വേഷ പ്രചാരണം നടത്താനും സംഘ് പരിവാർ ഉപയോഗിക്കുന്ന 'ടെക് ഫോഗ്' എ രഹസ്യ ആപ്പിനെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. രണ്ടുവർഷത്തോളം നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ 'ദി വയർ' പുറത്തുവിട്ട' റിപ്പോർട്ടിലാണ് സംഘ് പരിവാർ സൈബർ വിഭാഗത്തിന്റെ കള്ളക്കളികളെയും കൃത്രിമങ്ങളെയും കുറിച്ചുള്ള സുപ്രധാന വിവരങ്ങളുള്ളത്. ലോകത്തെ മുൻകിട ടെക് കമ്പനികളോട് കിടപിടിക്കുന്ന സാങ്കേതിക മികവും ഇന്റർനെറ്റിലെ തടസ്സങ്ങൾ മറികടക്കുന്നതിനുള്ള കൗശലങ്ങളുമുള്ള ആപ്പിനു പിന്നിൽ പ്രവർത്തിക്കുന്നത് ബി.ജെ.പി ഐ.ടി സെല്ലും അവരുടെ യുവജനവിഭാഗമായ ഭാരതീയ യുവമോർച്ചയുമായണെന്നും സമൂഹമാധ്യമങ്ങളിൽ സംഘ് പരിവാർ അനുകൂല ട്രെന്റുകൾ ഉണ്ടാക്കുന്നത് യഥാർത്ഥ വ്യക്തികളല്ല, കൃത്രിമമായാണെും ദി വയർ റിപ്പോർട്ട് ചെയ്യുന്നു. ആപ്പിനു പിന്നിൽ പ്രവർത്തിച്ചവരുടെ വെളിപ്പെടുത്തലുകളും സ്‌ക്രീൻഷോട്ടുകളും സഹിതമാണ് 'ദി വയർ' വിശദമായ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
We know that a huge, hidden machine exists to deceive and mislead the Indian public. We just can't grasp its scale, until a story like this comes out. @thewire_in blows the cover on the ruling party's #TekFog app and its empire of malicious B.S.https://t.co/wR1Zn5gX3w
— Raghu Karnad (@rkarnad) January 6, 2022
2019-ൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഉന്നത സർക്കാർ ജോലി നൽകാമെന്ന വാഗ്ദാനം ലംഘിക്കപ്പെട്ടതിനെ തുടർന്ന് അസംതൃപ്തനായ ബി.ജെ.പി ഐ.ടി സെല്ലിലെ ഒരു ജീവനക്കാരനാണ് അധികമാരും കേട്ടിട്ടില്ലാത്ത ടെക് ഫോഗിനെപ്പറ്റി ആദ്യമായി വെളിപ്പെടുത്തിയത്. ഒരു അജ്ഞാത ട്വിറ്റർ അക്കൗണ്ടിൽ (@അമൃവേശവെമൃാമ08) നിന്ന് 2020 ഏപ്രിലിലായിരുന്നു വെളിപ്പെടുത്തൽ. ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സ്വാധീനശേഷിയുള്ള സമൂഹമാധ്യമങ്ങളിൽ കൃത്രിമമായി ട്രെന്റുകളുണ്ടാക്കാനും തങ്ങളുടെ ആശയങ്ങൾക്ക് കൂടുതൽ പ്രാമുഖ്യമുണ്ടെന്നു വരുത്താനും പാർട്ടിയുടെ ജനപ്രീതി വർധിപ്പിക്കാനും വിമർശകരെ അപകീർത്തിപ്പെടുത്താനും സംഘ് പരിവാറിനനുകൂലമായി പൊതുജനാഭിപ്രായം രൂപീകരിക്കാനും ഭരണകക്ഷിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രവർത്തകർ ഈ ആപ്പ് ഉപയോഗിക്കുന്നു എന്നായിരുന്നു അന്ന് ട്വീറ്റിൽ പറഞ്ഞത്.
Dear BJP i was working for your IT cell since 2014, now i Quit. And understood, you made us Scapegoats only! Perhaps, You are giving us ₹2/tweet . But you promised us in 2k18 if BJP comes to power again you shall get government job. Now you are denying? Liers! Where is Job?
— Aarthi Sharma (@AarthiSharma8) April 24, 2020
There are many #BJPitCell softwares, i was suggested to use 'The tek fog', this is secret app only for #ItCellWorkers. It bypasses reCaptcha codes, is used for auto-upload texts and hashtag Trends. However, pro-players of #ItCellWorkers are using Tasker app too.
— Aarthi Sharma (@AarthiSharma8) April 28, 2020
കൃത്രിമത്വം ഒഴിവാക്കാനായി വെബ്‌സൈറ്റുകൾ ഏർപ്പെടുത്തിയ കാപ്ച കോഡിനെ മറികടക്കാനും കൃത്രിമമായി ടെക്സ്റ്റുകളും ഹാഷ് ടാഗ് ക്യാമ്പയിനുകളും സൃഷ്ടിക്കാനും തങ്ങൾക്കെതിരെ വാർത്ത കൊടുക്കുന്ന മാധ്യമപ്രവർത്തകരെ അപകീർത്തിപ്പെടുത്താനും ഈ ആപ്പ് വഴി ബി.ജെ.പി ഐ.ടി സെൽ ശ്രമിച്ചതായും തുടർന്നുള്ള ട്വീറ്റുകളിൽ ഇയാൾ വെളിപ്പെടുത്തിയിരുന്നു. 2019ൽ പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ ഉയർന്ന ജോലി നൽകാമെന്ന് ബി.ജെ.പി ഐ.ടി സെൽ മുൻ മേധാവിയും യുവമോർച്ച നേതാവുമായ ദേവാംഗ് ദാവേ വാഗ്ദാനം ചെയ്തിരുന്നുവെന്നും അത് പാലിക്കാത്തതുകൊണ്ടാണ് താൻ ഈ വെളിപ്പെടുത്തൽ നടത്തുന്നതെന്നും അജ്ഞാതനായ ഇയാൾ അവകാശപ്പെടുന്നു.
ഈ വെളിപ്പെടുത്തലിനെ തുടർന്നാണ് 'ദി വയർ' ആപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. ആയുഷ്മാൻ കൗൾ, ദേവേഷ് കുമാർ എന്നിവരാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ട്വിറ്ററിൽ കൃത്രിമ ഹാഷ് ടാഗുകൾ സൃഷ്ടിക്കുക, പാർട്ടിക്ക് അനുകൂലമായി വ്യാജ ട്വിറ്റർ ട്രെന്റുകൾ സൃഷ്ടിക്കുക, വ്യാജ അക്കൗണ്ടുകൾ വഴി വിദ്വേഷ പ്രചാരണങ്ങൾ നടത്തുക, നിരവധി ഗ്രൂപ്പുകളിലേക്കും ഉപയോക്താക്കളിലേക്കും കൃത്രിമമായി ഷെയർ ചെയ്യുക തുടങ്ങിയ വിപുലമായ പ്രവർത്തനങ്ങളാണ് ആപ്പ് വഴി നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. എതിർപക്ഷത്തുള്ള വനിതാ മാധ്യമപ്രവർത്തകരെ അശ്ലീല വാക്കുകളുപയോഗിച്ച് ശല്യം ചെയ്യുതടക്കമുള്ള സംവിധാനങ്ങൾ ടെക് ഫോഗ് ആപ്പിലുണ്ട്. ട്വിറ്ററിലും മറ്റുമുണ്ടാകുന്ന തങ്ങൾക്കനുകൂലമല്ലാത്ത ട്രെന്റുകൾ മറികടക്കുന്നതിന് കൃത്രിമമായി ഹാഷ് ടാഗുകൾ പ്രവഹിപ്പിക്കാനും കൂട്ടമായി മറുപടികൾ നൽകാനും ഇതുവഴി കഴിയും.
ആപ്പിന്റെ ഞെട്ടിക്കുന്ന മറ്റൊരു സവിശേഷത വ്യക്തികളുടെ പ്രവർത്തനരഹിതമായ വാട്സ് ആപ്പ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിച്ച് അവർ പതിവായി ബന്ധപ്പെട്ടിരുന്ന എല്ലാ കോൺടാക്ടുകളിലേക്കും വ്യക്തിപരമായി സന്ദേശമയക്കാനുള്ള സൗകര്യമാണ്. പെർസിസ്റ്റൻസ് സിസ്റ്റം, മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ആപ്പിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
10 സംസ്ഥാനങ്ങളിലെ ആരോഗ്യവിവരങ്ങൾ ശേഖരിച്ച് ഡിജിറ്റൽ ഡാറ്റാ ഹബ്ബ് രൂപീകരിക്കുതിനായി 2018ൽ ദേശീയ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പെർസിസ്റ്റൻസ് സിസ്റ്റം ടെക്നോളജിയെ ചുമതലപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയ ആപ്പായ ഷെയർചാറ്റിന് പിന്നിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് മൊഹല്ല ടെക് പ്രൈവറ്റ് കമ്പനി. രാഷ്ട്രീയ പ്രചാരണങ്ങളും വ്യാജ വാർത്തകളും വിദ്വേഷ പ്രചാരണങ്ങളും ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ് തുടങ്ങിയവയിൽ അപ്‌ലോഡ് ചെയ്യുതിന് മുമ്പ് പരിശോധിക്കാനാണ് ഈ ആപ്പ് ഉപയോഗിച്ചിരുതെന്നും റിപ്പോർട്ടിൽ പറയുന്നു.
ബി.ജെ.പി ഐ.ടി സെൽ മുൻ മേധാവിയും യുവമോർച്ച നേതാവുമായ ദേവാംഗ് ദാവേ ആണ് ആപ്പിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് വെളിപ്പെടുത്തൽ നടത്തിയ അജ്ഞാതൻ പറഞ്ഞത്. എന്നാൽ അദ്ദേഹം ആരോപണം നിഷേധിച്ചതായി ദി വയർ റിപ്പോർട്ടിൽ പറയുന്നു.