ഭീകരാക്രമണ മുന്നറിയിപ്പ്; മുംബൈയിൽ സുരക്ഷ ശക്തമാക്കി പൊലീസ്

ജാഗ്രത പാലിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും ജനങ്ങൾക്കും പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്

Update: 2024-09-28 07:40 GMT
Advertising

മുംബൈ: കേന്ദ്ര ഏജന്‍സികളുടെ ഭീകരാക്രമണ മുന്നറിയിപ്പ് നിലനില്‍ക്കുന്ന മുംബൈയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. ആരാധനാലയങ്ങൾ, പൊതു ഇടങ്ങൾ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിലെല്ലാം മുംബൈ പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ദുര്‍ഗാ പൂജ, ദീപാവലി,ദസറ ആഘോഷങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.

മുൻകരുതലിന്റെ ഭാഗമായി ഈ പ്രദേശങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതാത് സോണുകളിലെ സുരക്ഷ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ജാഗ്രത പാലിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും ജനങ്ങൾക്കും പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. ദുർഗാപൂജ, ദസറ, ദീപാവലി തുടങ്ങിയ പ്രധാന ആഘോഷങ്ങൾക്കായി മുംബൈ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ വർദ്ധിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. മഹാരാഷ്ട്ര നിയമസഭാ തെ​ര​ഞ്ഞെടുപ്പിനായി സംസ്ഥാനമൊരുങ്ങുന്ന പശ്ചാത്തലത്തിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News