പോത്തുകളുമായി കൂട്ടിയിടിച്ച് വന്ദേഭാരത് ട്രെയിനിന്‍റെ മുന്‍ഭാഗം തകര്‍ന്നു

മുംബൈയില്‍ നിന്നും ഗാന്ധിനഗറിലേക്ക് പോകവേയാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്

Update: 2022-10-06 12:52 GMT
Advertising

അഹമ്മദാബാദ്: വന്ദേഭാരത് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ പോത്തുകളുമായി കൂട്ടിയിടിച്ച് അപകടം. എഞ്ചിന്‍റെ മുന്‍ഭാഗം തകര്‍ന്നു. മുംബൈയില്‍ നിന്നും ഗാന്ധിനഗറിലേക്ക് പോകവേയാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്. ഗുജറാത്തിലെ മണിനഗര്‍ - വട്‌വ സ്റ്റേഷനുകള്‍ക്കിടയില്‍ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

റെയില്‍വേ ട്രാക്കിലുണ്ടായിരുന്ന ഒരു കൂട്ടം പോത്തുകളില്‍ ഇടിച്ചാണ് ട്രെയിനിന്‍റെ മുന്‍ഭാഗം തകര്‍ന്നത്. എന്നാൽ ട്രെയിനിന്‍റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. 10 മിനിറ്റിനുള്ളിൽ ട്രെയിൻ യാത്ര പുനരാരംഭിച്ചു. കൃത്യസമയത്ത് ലക്ഷ്യസ്ഥാനമായ ഗാന്ധിനഗറിലെത്തി.

നാല് പോത്തുകള്‍ അപകടത്തില്‍ ചത്തു. കന്നുകാലികളെ റെയില്‍വേ പാളത്തിന് സമീപം അശ്രദ്ധമായി അഴിച്ചുവിടരുതെന്ന് അപകടത്തിന് പിന്നാലെ പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് അധികൃതര്‍ പറഞ്ഞു.

സെപ്തംബര്‍ 30നാണ് ഗാന്ധിനഗർ - മുംബൈ വന്ദേഭാരത് എക്‌സ്പ്രസ് സെമി ഹൈസ്പീഡ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. ഗാന്ധിനഗറിൽ നിന്ന് അഹമ്മദാബാദിലെ കലുപൂർ റെയിൽവേ സ്റ്റേഷൻ വരെ യാത്ര ചെയ്തു. ട്രെയിനിന് 16 കോച്ചുകളുണ്ട്. ഇന്ത്യ തദ്ദേശീയമായാണ് വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിച്ചത്.

Summary- The front portion of a Vande Bharat Superfast Express was damaged after it collided with a herd of buffaloes in Gujarat this morning, days after the semi-high speed train was flagged off by Prime Minister Narendra Modi

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News