ഇൻഡ്യ മുന്നണിയുടെ നിർണായകയോഗം ഇന്ന് ഡല്‍ഹിയില്‍

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിയമനിർമാണം പഠിക്കുന്നതിനായി രൂപീകരിച്ച സമിതിയെക്കുറിച്ചുള്ള ചർച്ചകൾക്കാകും ഇന്നത്തെ ഇൻഡ്യ മുന്നണിയോഗം പ്രാധാന്യം നൽകുക

Update: 2023-09-05 03:00 GMT
Editor : Jaisy Thomas | By : Web Desk
ഇന്‍ഡ്യ മുന്നണിയുടെ യോഗം
Advertising

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിവാദങ്ങൾക്കിടെ ഇൻഡ്യ മുന്നണിയുടെ നിർണായകയോഗം ഇന്ന്. പാർലമെന്‍റ് പ്രത്യേക സമ്മേളനം മുഖ്യ അജണ്ടയായ യോഗം വൈകിട്ട് മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിലാണ് നടക്കുക. അതിന് മുന്നോടിയായി കോൺഗ്രസ് പാർലമെന്‍ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗവും ചേരും.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിയമനിർമാണം പഠിക്കുന്നതിനായി രൂപീകരിച്ച സമിതിയെക്കുറിച്ചുള്ള ചർച്ചകൾക്കാകും ഇന്നത്തെ ഇൻഡ്യ മുന്നണിയോഗം പ്രാധാന്യം നൽകുക. പാർലമെന്‍റ് പ്രത്യേക സഭാ സമ്മേളനത്തിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച ഉന്നതതല സമിതിക്കെതിരെ പ്രമേയം അവതരിപ്പിക്കാനും പ്രതിപക്ഷ പാർട്ടികൾ നീക്കം ശക്തമാക്കുന്നുണ്ട്. വൈകിട്ട് 7:00 മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യ മുന്നണിയിലെ വിവിധ കക്ഷികളുടെ പ്രതിനിധികൾ എത്തും.

ഈ യോഗത്തിനും മണിക്കൂറുകൾക്കു മുമ്പാണ് കോൺഗ്രസ് പാർലമെന്‍ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം. ആഞ്ഞടിക്കുന്ന പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ബി.ജെ.പിക്ക് വീണുകിട്ടിയ അവസരമാണ് ഉദയനിധി സ്റ്റാലിൻ്റെ സനാതന ധർമ്മ വിരുദ്ധ പ്രസ്താവന. അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡി.എം.കെ മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവനയെ ചൊല്ലി പ്രതിപക്ഷ നിരയിൽ എതിർപ്പ് ഉയരുന്നുണ്ട്. ഇന്നലെ കോൺഗ്രസിന് പിന്നാലെ എല്ലാ മതങ്ങളെയും ബഹുമാനിക്കണം എന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗ മുഖ്യമന്ത്രിയുമായ മമതാ ബാനർജി പ്രതികരിച്ചിരുന്നു. മുന്നണി ബന്ധങ്ങളിൽ കോട്ടം തട്ടാതെ വിഷയം ചർച്ച ചെയ്ത് പരിഹരിക്കാനും ഇന്നത്തെ യോഗത്തിൽ ശ്രമം ഉണ്ടാകും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News