നിതി ആയോഗ് യോഗം: പിണറായിയുൾപ്പെടെ ഏഴ് പ്രതിപക്ഷ മുഖ്യമന്ത്രിമാർ വിട്ടുനിന്നു
യോഗം ബഹിഷ്‌ക്കരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ നേരത്തെ അറിയിച്ചിരുന്നു
Update: 2023-05-27 07:04 GMT
ന്യൂഡൽഹി: നിതി ആയോഗ് യോഗത്തിൽ നിന്ന് ഏഴ് പ്രതിപക്ഷ മുഖ്യമന്ത്രിമാർ വിട്ടുനിന്നു. അരവിന്ദ് കെജ്രിവാൾ ഒഴികെയുള്ള മുഖ്യമന്ത്രിമാർ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് വിട്ട് നിന്നത്. യോഗം ബഹിഷ്‌ക്കരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ നേരത്തെ അറിയിച്ചിരുന്നു. ഡൽഹിയുമായി ബന്ധപ്പെട്ട ഓർഡിനൻസിനോടുള്ള വിയോജിപ്പാണ് ഇതിന് കാരണം.
കേരളാ മുഖ്യമന്ത്രി പിണറായി വിജയന് പുറമേ, കർണാടക, പഞ്ചാബ്, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വിട്ടുനിൽക്കുകയാണ്. 2047 ആകുമ്പേഴേക്കും ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനെന്ന് അവകാശപ്പെട്ടാണ് യോഗം നടക്കുന്നത്.
Seven opposition chief ministers, including Pinarayi, abstained from the NITI Aayog meeting