ശരത് പവാർ എൻ.സി.പി അധ്യക്ഷ സ്ഥാനം രാജിവെച്ചു
ആത്മകഥാ പ്രകാശന ചടങ്ങിൽവെച്ചായിരുന്നു അപ്രതീക്ഷിത രാജി പ്രഖ്യാപനം
Update: 2023-05-02 10:27 GMT
ന്യൂഡൽഹി: എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് ശരത് പവാർ. മുംബൈയിൽ നടന്ന ആത്മകഥാ പ്രകാശന ചടങ്ങിൽവെച്ചാണ് പവാർ പാർട്ടിചുമതല ഒഴിയുന്ന കാര്യം പ്രഖ്യാപിച്ചത്.പുതിയ അധ്യക്ഷനെ മുതിർന്ന നേതാക്കളുടെ സമിതി തീരുമാനിക്കുമെന്ന് പവാർ പറഞ്ഞു.എന്നാൽ പവാർ തീരുമാനം പിൻവലിക്കണമെന്ന് പാർട്ടി പ്രവർത്തകരും നേതാക്കളും ആവശ്യപ്പെട്ടു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ വേദി വിടില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിക്കാൻ ശിവസേനയും കോൺഗ്രസും എൻസിപിയും തമ്മിൽ സഖ്യമുണ്ടാക്കുന്നതിൽ രാജ്യത്തെ മുൻനിര പ്രതിപക്ഷ നേതാക്കളിലൊരാളായ പവാറിന് വലിയ പങ്കുണ്ട്.
1999 ലാണ് എൻ.സി.പി രൂപീകരിക്കുന്നത്. അന്നുമുതൽ ശരത് പവാറായിരുന്നു എൻ.സി.പിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നത്.