മൊബൈൽ ഫോൺ തട്ടിയെടുക്കാൻ സ്‌കൂട്ടറിലെത്തിയ സംഘം റോഡിലൂടെ സ്ത്രീയെ വലിച്ചിഴച്ചത് 200 മീറ്റർ: വീഡിയോ

വ്യാഴാഴ്ച വൈകീട്ട് ഡൽഹി ഷാലിമാർ ബാഗ് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം

Update: 2021-12-17 08:40 GMT
Editor : Dibin Gopan | By : Web Desk
Advertising

മൊബൈൽ ഫോൺ തട്ടിയെടുക്കാൻ സ്‌കൂട്ടറിലെത്തിയ അക്രമി സംഘം സ്ത്രീയെ വലിച്ചിഴച്ച് 200 മീറ്ററോളം. വ്യാഴാഴ്ച വൈകീട്ട് ഡൽഹി ഷാലിമാർ ബാഗ് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അതിവേഗത്തിൽ സ്‌കൂട്ടർ വളവ് തിരിഞ്ഞെത്തുന്നതാണ് ദൃശ്യത്തിലുള്ളത്. പിൻസീറ്റിലിരുന്നയാൾ ഒരാളെ പിടിച്ചിരിക്കുന്നതും വലിച്ചിഴയ്ക്കുന്നതും കാണാം. വളവ് തിരിഞ്ഞ് പ്രധാന റോഡിലെത്തിയപ്പോൾ ഇയാൾ കൈവിട്ടതോടെ സ്ത്രീ തലയടിച്ചു റോഡിന് നടുവിൽ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ചുറ്റുമുള്ള ആളുകൾ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് റോഡിൽ വീണ സ്ത്രീയെ പിടിച്ചു മാറ്റുന്നതും വീഡിയോയിൽ കാണാം.

റോഡിലൂടെ എത്തിയ വാഹനങ്ങൾ പെട്ടെന്ന് നിർത്തിയതിനാൽ വൻഅപകടം ഒഴിവായി. ഷാലിമാർ ബാഗിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ഇവരെ അതേ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു.



Shocking Video Shows Snatchers Dragging Woman For 200 Metres in Delhi's Shalimar Bagh

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News