സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രിംകോടതിയിൽ; ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും

അലഹബാദ് ഹൈക്കോടതിയുടെ ലഖ്നോ ബെഞ്ച് ജാമ്യം നിഷേധിച്ചതോടെയാണ് സിദ്ദീഖ് കാപ്പൻ സുപ്രിംകോടതിയിലെത്തിയത്. ദലിത് പെൺകുട്ടിയുടെ ബലാത്സംഗക്കൊല റിപ്പോർട്ട് ചെയ്യാനായി ഹാഥറസിലേക്ക് പോകുന്നതിനിടയിലാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലാകുന്നത്.

Update: 2022-08-29 01:29 GMT
Advertising

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസായി യു.യു ലളിത് ചുമതലയേറ്റ ശേഷമുള്ള ആദ്യ ബെഞ്ചിലാണ് ഹരജിയെത്തുന്നത്. രണ്ടു വർഷത്തോളമായി യുഎപിഎ കുറ്റം ചുമത്തപെട്ട് സിദ്ദിഖ് കാപ്പൻ യു.പിയിലെ ജയിലിലാണ്.

അലഹബാദ് ഹൈക്കോടതിയുടെ ലഖ്നോ ബെഞ്ച് ജാമ്യം നിഷേധിച്ചതോടെയാണ് സിദ്ദീഖ് കാപ്പൻ സുപ്രിംകോടതിയിലെത്തിയത്. ദലിത് പെൺകുട്ടിയുടെ ബലാത്സംഗക്കൊല റിപ്പോർട്ട് ചെയ്യാനായി ഹാഥറസിലേക്ക് പോകുന്നതിനിടയിലാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലാകുന്നത്. 2020 ഒക്ടോബർ മുതൽ യു.പിയിലെ ജയിലിൽ കഴിയുന്ന കാപ്പനെതിരെ യുഎപിഎയോടൊപ്പം ഇ.ഡി കേസും ചുമത്തിയിരുന്നു. മുൻ ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ ബെഞ്ചിലാണ് കേസ് ആദ്യം മെൻഷൻ ചെയ്തിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് വ്യക്തമാക്കിയെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സുപ്രിംകോടതിയിൽ പ്രതീക്ഷയുണ്ടെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റെയ്ഹാന സിദ്ദീഖ് പറഞ്ഞു.

സിദ്ദീഖ് കാപ്പൻ സഞ്ചരിച്ച കാർ ഓടിച്ചിരുന്ന മുഹമ്മദ് ആലത്തിനു കഴിഞ്ഞ ആഴ്ച ജാമ്യം ലഭിച്ചിരുന്നു. യുഎപിഎ കുറ്റം ചുമത്തിയതിനെ തുടർന്ന് മുഹമ്മദ് ആലവും ജയിലിലായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ 42 -ാമത്തെ കേസ് ആയിട്ടാണ് ഹരജി പരിഗണിക്കുക.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News