ഹൈദരാബാദ് മൗലാനാ ആസാദ് യൂനിവേഴ്‌സിറ്റിയിൽ എസ്.ഐ.ഒ നേതാവ് ചെയർമാൻ; എം.എസ്.എഫിന് ട്രഷറർ

എ.യു.എസ്.എഫ് പാനലിൽ മത്സരിച്ച മതീൻ അഷ്‌റഫ് ആണ് ചെയർമാൻ. എം.എസ്.എഫിന്റെ അൽത്താഫ് ഹുസൈൻ വാഫിയാണ് ട്രഷറർ

Update: 2023-11-02 16:52 GMT
Editor : Shaheer | By : Web Desk
Advertising

ഹൈദരാബാദ്: പ്രമുഖ കേന്ദ്ര സർവകലാശാലയായ മൗലാന ആസാദ് നാഷനൽ ഉർദു യൂണിവേഴ്‌സിറ്റി യൂനിയൻ ചെയർമാനായി എസ്.ഐ.ഒ നേതാവ് മതീൻ അഷ്‌റഫ് തെരഞ്ഞെടുക്കപ്പെട്ടു. ആസാദ് യുനൈറ്റഡ് സ്റ്റുഡന്റ്‌സ് ഫെഡറേഷൻ(എ.യു.എസ്.എഫ്) പാനലിലാണ് അദ്ദേഹം മത്സരിച്ചത്. എ.യു.എസ്.എഫിന്റെ സൽമാൻ അലി യൂനിയൻ സെക്രട്ടറിയും എം.എസ്.എഫിന്റെ അൽത്താഫ് ഹുസൈൻ വാഫി ട്രഷററുമാണ്.

ആസാദ് യുനൈറ്റഡ് സ്റ്റുഡന്റ്‌സ് ഫെഡറേഷൻ(എ.യു.എസ്.എഫ്) പാനലിൽ മത്സരിച്ച മതീൻ അഷ്ഫറ് 1,010 വോട്ട് നേടി. ഉത്തർപ്രദേശിലെ പിലിഭിത്ത് സ്വദേശിയായ മതീൻ ഉർദു ഗവേഷക വിദ്യാർഥിയാണ്. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി വിദ്യാർഥി യൂനിയൻ കാബിനറ്റ് മെമ്പറായും അദ്ദേഹം മുമ്പ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എ.യു.എസ്.എഫ് പാനലിൽ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച സൽമാൻ അലി എം.ബി.എ വിദ്യാർഥിയാണ്. ഉത്തർപ്രദേശിലെ ബദായൂൻ സ്വദേശിയാണ്.

എം.എസ്.എഫ് അടക്കമുള്ള സംഘടനകൾ എ.എസ്.എൽ സഖ്യത്തിലാണു മത്സരിച്ചത്. ട്രഷറർ സ്ഥാനത്തേക്കു മത്സരിച്ച അൽത്താഫ് ഹുസൈന് ഉൾപ്പെടെ സഖ്യത്തിലെ മൂന്നു സ്ഥാനാർത്ഥികളും വിജയിച്ചു.

Summary: SIO leader Matheen Ashraf has been elected as the chairman of Maulana Azad National Urdu University Union, Hyderabad. Althaf Hussain Wafy of MSF has been elected as the union treasurer

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News