ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇൻഡ്യ സഖ്യം അനിവാര്യം: സീതാറം യെച്ചൂരി

ഇൻഡ്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്നും യെച്ചൂരി പറഞ്ഞു

Update: 2023-09-17 14:07 GMT
Editor : abs | By : Web Desk
Advertising

ജനാധിപത്യം സംരക്ഷിക്കാൻ അധികാരത്തിൽനിന്ന് ബിജെപിയെ അകറ്റി നിർത്തേണ്ടത് അനിവാര്യമാണെന്ന് സീതാറം യെച്ചൂരി. ഇൻഡ്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്നും യെച്ചൂരി പറഞ്ഞു. 

''തിരഞ്ഞെടുപ്പ് കമ്മീഷൻ ബില്ലിനെ സിപിഎം എതിർക്കും. ബില്ലിനെ എതിർക്കുവാനും പരാജയപ്പെടുത്തുവാൻ ഇൻഡ്യ മുന്നണി അംഗങ്ങളോട് ആവശ്യപ്പെടും ഇൻഡ്യ മുന്നണിയിൽ ഇല്ലാത്ത മറ്റു പ്രതിപക്ഷ പാർട്ടികളോട് ഈ ആവശ്യമുന്നയിക്കും. ഇൻഡ്യാ സഖ്യത്തിലെ തീരുമാനങ്ങൾ എടുക്കുന്നത് പാർട്ടി നേതാക്കളാണ്. 28 പാർട്ടികളാണ് ഇൻഡ്യാ സഖ്യത്തിലുള്ളത്. ഐക്യത്തിനു വേണ്ടി എല്ലാവരോടും കൂടിയാലോചിക്കണം'' യെച്ചൂരി കൂട്ടിച്ചേർത്തു.

അതേസമയം, ഇൻഡ്യ സഖ്യത്തിലെ ഏകോപന സമിതിയില്‍ സിപിഎം പ്രതിനിധി ഉണ്ടാവില്ല. സഖ്യവുമായി സഹകരണം മാത്രം മതിയെന്നും ഏകോപന സമിതിയിലേക്ക് സിപിഐഎം പ്രതിനിധി വേണ്ടെന്നുമാണ്  പിബി നിലപാട്. ഇടതുകക്ഷിയായ സിപിഐ പ്രതിനിധി ഏകോപന സമിതിയിലുണ്ട്. സിപിഐഎം പ്രതിനിധിയ്ക്ക് വേണ്ടി സമിതിയില്‍ ഇടം ഒഴിച്ചിട്ടിരുന്നു. പാര്‍ട്ടി ആലോചനയ്ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നായിരുന്നു സിപിഐഎം പ്രതികരണം. സമിതിയില്‍ അംഗമാവേണ്ടതില്ല എന്നാണ് പാര്‍ട്ടി യോഗത്തിന് ശേഷം സിപിഐഎം എത്തിയിരിക്കുന്ന നിലപാട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News