സൽമാൻ ഖുർഷിദിന്റെ പുസ്തകം നിരോധിക്കണം; അമിത് ഷാക്ക് ബിജെപി എംഎൽഎയുടെ കത്ത്

അയോധ്യ കേസുമായി ബന്ധപ്പെട്ട് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെക്കുറിച്ച് വിശദീകരിക്കുന്നതാണ് സൽമാൻ ഖുർഷിദിന്റെ പുസ്തകം. രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.

Update: 2021-11-15 12:06 GMT
Advertising

ഹിന്ദുത്വത്തെ ഐ.എസുമായി താരതമ്യപ്പെടുത്തിയ സൽമാൻ ഖുർഷിദിന്റെ പുതിയ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ബിജെപി എംഎൽഎയുടെ കത്ത്. തെലുങ്കാനയിൽ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായ രാജാ സിങ് ആണ് കത്തയച്ചത്. സൽമാൻ ഖുർഷിദിന്റെ 'സൺറൈസ് ഓവർ അയോദ്ധ്യ-നാഷൻഹുഡ് ഇൻ ഔർ ടൈംസ്' എന്ന പുസ്തകം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.

സൽമാൻ ഖുർഷിദ് പുസ്തകത്തിലൂടെ ഹിന്ദുക്കളെ അപമാനിച്ചെന്നും ഹിന്ദ്വത്തെക്കുറിച്ച് തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും രാജാ സിങ് കത്തിൽ ആരോപിച്ചു. ഖുർഷിദിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഖുർഷിദിന്റെ പുസ്തകത്തെ പിന്തുണച്ച രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളെയും രാജാസിങ് വിമർശിച്ചു. ഹിന്ദുക്കളോട് എന്തെങ്കിലും അടുപ്പമുണ്ടായിരുന്നെങ്കിൽ ബംഗ്ലാദശിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കൾക്ക് വേണ്ടി അവർ ശബ്ദമുയർത്തുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ കേസുമായി ബന്ധപ്പെട്ട് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെക്കുറിച്ച് വിശദീകരിക്കുന്നതാണ് സൽമാൻ ഖുർഷിദിന്റെ പുസ്തകം. രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു. സൽമാൻ ഖുർഷിദ് മുന്നോട്ടുവെക്കുന്ന വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി പരിപാടിയിൽ സംസാരിച്ചത്.

'ഹിന്ദൂയിസം എന്നാൽ സിഖുകാരെയോ മുസ്‌ലിംകളെയോ അക്രമിക്കലാണോ? ഏത് പുസ്തകത്തിലാണ് അങ്ങനെ പറയുന്നത്? ഞാനിതുവരെ കണ്ടിട്ടില്ല. ഞാൻ ഉപനിഷത്തുകൾ വായിച്ചിട്ടുണ്ട്, പക്ഷെ ഇതുവരെ അത് കണ്ടിട്ടില്ല'-രാഹുൽ ഗാന്ധി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News