'ലാല്‍ സലാം'; നോവലുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി

ഒരുപാട് കാലങ്ങളായി തന്‍റെ മനസ്സില്‍ ഈ കഥയുണ്ടായിരുന്നതായും വായനക്കാര്‍ തീര്‍ച്ചയായും നോവല്‍ ഇഷ്ടപ്പെടുമെന്നും സ്മൃതി ഇറാനി

Update: 2021-11-19 06:20 GMT
Editor : ijas
Advertising

സാഹിത്യ രചനാ രംഗത്തേക്ക് കാലെടുത്തുവെച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. 'ലാല്‍ സലാം' എന്ന നോവലിലൂടെയാണ് സ്മൃതി ഇറാനി സാഹിത്യ ലോകത്ത് ചുവടുറപ്പിക്കുന്നത്. നവംബര്‍ 29ന് പുറത്തിറങ്ങുന്ന നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് വെസ്റ്റ് ലാന്‍റ് പബ്ലിക്കേഷന്‍സാണ്.

2010ല്‍ ഛത്തീസ്ഗഢിലെ ദണ്ഡേവാഡയില്‍ 76 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ച സംഭവത്തെ ആസ്പദമാക്കിയാണ് നോവല്‍ എഴുതിയിരിക്കുന്നത്. വിക്രം പ്രതാപ് സിംഗ് എന്ന ചെറുപ്പക്കാരനായ ഓഫീസറിലൂടെയാണ് നോവല്‍ സഞ്ചരിക്കുന്നത്. രാഷ്ട്രീയ പിന്നാക്കാവസ്ഥയിലും അഴിമതിയിലും മുങ്ങിക്കുളിച്ച ഒരു വ്യവസ്ഥിതിക്കെതിരായ അദ്ദേഹത്തിന്‍റെ വെല്ലുവിളി നിറഞ്ഞ പോരാട്ടമാണ് നോവലിന്‍റെ ഇതിവൃത്തം. രാജ്യത്തിന് വേണ്ടി ജീവന്‍ അര്‍പ്പിച്ചവര്‍ക്ക് വേണ്ടിയാണ് നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ഒരുപാട് കാലങ്ങളായി തന്‍റെ മനസ്സില്‍ ഈ കഥയുണ്ടായിരുന്നതായും വായനക്കാര്‍ തീര്‍ച്ചയായും നോവല്‍ ഇഷ്ടപ്പെടുമെന്നും സ്മൃതി ഇറാനി പറഞ്ഞു. ആക്ഷന്‍ സസ്പെന്‍സ് സ്റ്റോറിയാണ് നോവലെന്ന് പുസ്തകം പ്രസിദ്ധീകരിച്ച വെസ്റ്റ് ലാന്‍റ് പബ്ലിക്കേഷന്‍സ് പ്രതികരിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News