ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു

കിഷ്ത്വാർ ജില്ലയിലെ ചാസ് വനമേഖലയിൽ മേഖലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്

Update: 2024-11-10 13:39 GMT
Editor : Shaheer | By : Web Desk
Advertising

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികനു വീരമൃത്യു. കരസേന ജൂനിയർ കമ്മിഷൻഡ് ഓഫിസറായ നായിബ് സുബേദാർ രാകേഷ് കുമാറാണു കൊല്ലപ്പെട്ടത്. മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്.

കിഷ്ത്വാർ ജില്ലയിലെ ചാസ് വനമേഖലയിൽ ഭീകരസാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യവും 11 റാഷ്ട്രീയ റൈഫിൽസ് സംഘവും സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചത്. ഡാച്ചിഗാമിനും നിഷാത്തിനും ഇടയിൽ രാവിലെ ഒൻപതു മണിയോടെയാണ് സൈന്യം എത്തിയത്. പിന്നാലെ സൈന്യത്തിനുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

ശ്രീനഗറിലെ ഹർവാനിയിലും ഇന്ന് ഏറ്റുമുട്ടൽ നടന്നിരുന്നു. സബർവാൻ വനമേഖലയിൽ മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നുവെന്നു കാണിച്ചായിരുന്നു സൈനിക നടപടി.

Summary: Soldier killed during gunfight with terrorists in Jammu and Kashmir's Kishtwar

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News