'ഇൻഡ്യയ്ക്ക് നൽകുന്ന ഓരോ വോട്ടും തൊഴിൽ സൃഷ്ടിക്കും പണപ്പെരുപ്പം കുറക്കും സ്ത്രീ ശാക്തീകരണം ഉറപ്പാക്കും'; സോണിയ ​ഗാന്ധി

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും സോണിയ ​ഗാന്ധി

Update: 2024-05-23 12:59 GMT
Editor : anjala | By : Web Desk

സോണിയ ​ഗാന്ധി 

Advertising

ഡൽ​ഹി: ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിതെന്ന് കോൺഗ്രസ് എം.പി സോണിയ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡൽഹി നിവാസികൾക്ക് നൽകിയ വീഡിയോ സന്ദേശത്തിലാണ് സോണിയയുടെ പ്രതികരണം. എക്സിലൂടെയാണ് സോണിയ വീഡിയോ പങ്കു വെച്ചത്. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മേയ് 25നാണ് ഡൽഹി ജനവിധി തേടുന്നത്.

ഡൽഹിയിലെ ഏഴു സീറ്റുകളിലും ഇൻഡ്യ സഖ്യത്തിന്റെ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും സോണിയ വോട്ടർമാരോട് അഭ്യർഥിച്ചു. ഇൻഡ്യ സഖ്യത്തിനു നൽകുന്ന ഓരോ വോട്ടും രാജ്യത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും തൊഴിൽ സൃഷ്ടിക്കും പണപ്പെരുപ്പം കുറക്കുമെന്നും സ്ത്രീ ശാക്തീകരണം ഉറപ്പാക്കുമെന്നും പാർട്ടി മുൻ അധ്യക്ഷ കൂടിയായ സോണിയ ​ഗാന്ധി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. 

“വളരെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിത്. ജനാധിപത്യത്തെയും രാജ്യത്തിന്റെ ഭരണഘടനയെയും സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പ്. ഈ പോരാട്ടത്തിൽ നിങ്ങൾ നിങ്ങളുടെ പങ്കു വഹിക്കണം. ഇൻഡ്യ സഖ്യത്തിനുളള നിങ്ങളുടെ ഓരോ വോട്ടും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും, പണപ്പെരുപ്പം കുറക്കും. സ്ത്രീ ശാക്തീകരണം ഉറപ്പാക്കും. കൂടുതൽ സാമൂഹിക സമത്വമുള്ള രാജ്യത്തെ സൃഷ്ടിക്കുകയും ചെയ്യും” സോണിയ ഗാന്ധി പറഞ്ഞു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News