സോണിയാ ഗാന്ധിയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

എഐസിസി ആസ്ഥാനത്ത് സത്യാഗ്രഹ സമരം

Update: 2022-07-26 00:47 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. 11 മണിക്ക് ഇഡി ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. ഇ ഡി വേട്ടയാടുന്നെന്ന് ആരോപിച്ച് ഡൽഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.

നാഷണൽ ഹെറാൾഡ് കേസിൽ കൂടുതൽ വിവരങ്ങൾ സോണിയാ ഗാന്ധി നിന്നും ചോദിച്ചറിയാൻ ഉണ്ടെന്ന് ഇ.ഡി വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയത്. അഞ്ച് ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിന് മുന്നിലാണ് സോണിയാ ഗാന്ധി ഹാജരാകുക. ഇന്നലെ ഹാജരാകാനായിരുന്നു നേരത്തെ ആവശ്യപ്പെട്ടിരുന്നത്.

രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുന്നതിനാൽ ചോദ്യം ചെയ്യാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ പരിഗണിച്ച് മൂന്ന് മണിക്കൂർ ആയിരിക്കും ചോദ്യം ചെയ്യുക. ഇഡി നടപടിക്കെതിരെ എ ഐ സി സി ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾ സത്യാഗ്രഹം അനുഷ്ഠിക്കും.

സംസ്ഥാന തലസ്ഥാനങ്ങളിൽ നടക്കുന്ന സത്യാഗ്രഹത്തിൽ പ്രധാന നേതാക്കൾ പങ്കെടുക്കും. പാർലമെന്റിലും വിഷയം കോൺഗ്രസ് ഉന്നയിക്കും. കോൺഗ്രസ് എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നും ആവശ്യപ്പെടും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News