അജ്ഞാത സംഘത്തിന്റെ കുത്തേറ്റു; മുസാഫർപൂരിൽ മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം

മുസാഫർപൂരിലെ പ്രാദേശിക പത്രപ്രവർത്തകൻ ശിവശങ്കർ ഝാ ആണ് കൊല്ലപ്പെട്ടത്

Update: 2024-06-26 13:16 GMT
Advertising

മുസാഫർപൂർ: അജ്ഞാതരുടെ കുത്തേറ്റ് മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം. ബീഹാറിലെ മുസാഫർപൂർ ജില്ലയിലെ മാധ്യമപ്രവർത്തകനായ ശിവശങ്കർ ഝായാണ് മരിച്ചത്. മണിയാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പക്കാട് ചൗക്കിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

മാദിപൂർ ഗ്രാമത്തിലെ വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന ശിവശങ്കറിനെ അജ്ഞാത സംഘം തടഞ്ഞു നിർത്തി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ശേഷം സംഭവസ്ഥലത്തു നിന്ന് കടന്നു കളഞ്ഞ അക്രമി സംഘത്തെ പൊലീസ് പിടിക്കൂടി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശിവശങ്കറിനെ നാട്ടുകാർ മുസാഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അമിതമായ രക്തശ്രാവമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. അദ്ധേഹത്തിന് നിരവധി കുത്തുകളേറ്റതായും ഡോക്ടർമാർ പറഞ്ഞു.

കേസിൽ ഇതുവരെ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും വെസ്റ്റ് ഓഫ് മുസാഫർപൂരിലെ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്ഡിപിഒ) അനിമേഷ് ചന്ദ്ര ഗ്യാനി പറഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും ശിവശങ്കറിന്റെ മൊബൈലിലെ കോൾ വിശദാംശങ്ങളും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ശിവശങ്കറിന് മദ്യ മാഫിയകളുമായി വൈരാഗ്യമുളളതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി ഗ്യാനി പറഞ്ഞു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മുസാഫർപൂരിലെ പ്രാദേശിക പത്രപ്രവർത്തകനായിരുന്നു ശിവശങ്കർ ഝാ.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News